
വാഹനം റീചാർജ് ചെയ്യാനും റോബോട്ട്; പുതിയ സംവിധാനവുമായി അഡ്‌നോക്
ഡ്രൈവറില്ലാ കാറുകളും ഇലക്ട്രിക് കാറുകളും റീചാർജ് ചെയ്യാൻ റോബോട്ടിനെ അവതരിപ്പിച്ച് അബൂദബിയിലെ ദേശീയ പെട്രോളിയം കമ്പനിയായ അഡ്‌നോക്. ദുബൈയിൽ ആരംഭിച്ച ജൈടെക്‌സ് പ്രദർശനത്തിലാണ് കമ്പനി ആദ്യമായി ഈ റോബോട്ടിനെ പരിചയപ്പെടുത്തുന്നത്. മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. ഡ്രൈവറില്ലാ കാറുകളും ഇലക്ട്രിക് കാറുകളും പെട്രോൾ സ്റ്റേഷനിലെ ബേയിൽ നിർത്തിയാൽ മതി. വാഹനത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കാര്യങ്ങൾ റോബോട്ട് നിർവഹിക്കും. ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ് ഈ റോബോട്ടുള്ളതെന്ന് അഡ്‌നോക് ഡിജിറ്റൽ വിഭാഗം വൈസ് പ്രസിഡൻറ് മാസ് ഖുറേഷി പറഞ്ഞു. വൈകാതെ റോബോട്ടുകളെ…