
ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ച് കളിച്ചെന്ന് എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെ വാദം ; എതിർപ്പുമായി പ്രോസിക്യൂഷൻ
എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ വാദം. ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർത്തുള്ള വാദത്തിലാണ് കുടുംബത്തിൻ്റെ അഭിഭാഷകൻ ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ പ്രൊസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്ത് കോടതിയിൽ നിലപാടെടുത്തു. പൊലീസ് ദിവ്യക്ക് വേണ്ടി ഒരു ഒളിച്ചുകളിയും നടത്തിയില്ലെന്ന് പ്രൊസിക്യൂഷൻ നിലപാടെടുത്തു. എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന വാദത്തെയും പ്രൊസിക്യൂഷൻ എതിർത്തു. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നായിരുന്നു പ്രധാന വാദം.ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന…