നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു: കാലിന് പരിക്കേറ്റ താരം ആശുപത്രിയിൽ

ബോളിവുഡ് നടൻ ഗോവിന്ദയെ കാലിന് വെടിയേറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് താരത്തിന്റെ ലൈസൻസുള്ള റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റത്. ആരോഗ്യനില തൃപ്തികരമാണെന്ന് മുംബയ് പൊലീസ് അറിയിച്ചു. ശിവസേന നേതാവ് കൂടിയായ ഗോവിന്ദ കൊൽക്കത്തയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവമെന്ന് അദ്ദേഹത്തിന്റെ മാനേജർ ശശി സിൻഹ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഗോവിന്ദ തന്റെ ലൈസൻസുള്ള റിവോൾവർ കയ്യിലെടുത്തതിന് പിന്നാലെ അബദ്ധത്തിൽ ഉപയോഗിക്കുകയായിരുന്നു. വെടിയുണ്ട കാലിലേക്ക് തുളച്ചുകയറി. കാലിൽ കയറിയ വെടിയുണ്ട എടുത്തുമാറ്റിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ…

Read More

‘കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ പാർശ്വഫലങ്ങൾ ഉണ്ടാകാം’: റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് അസ്ട്രാസെനക

കമ്പനി ഉൽപാദിപ്പിച്ച കോവിഡ് വാക്‌സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക. രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) അസ്ട്രാസെനക വാക്‌സീൻ എടുത്തവരിൽ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓക്‌സഫഡ് സർവകലാശാലയുമായി ചേർന്ന് നിർമിച്ച അസ്ട്രാസെനക വാക്‌സീൻ സ്വീകരിച്ചവരിൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ചില അപൂർവ…

Read More

നവകേരളസദസ്സിനിടെ ദേഹാസ്വാസ്ഥ്യം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ ആലപ്പുഴ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 നവകേരളസദസ്സിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റ ആരോ​ഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Read More