പ്ലസ്‌ വൺ പ്രവേശനം; 7 ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 % സീറ്റ് വര്‍ധന

സംസ്ഥാനത്ത് പ്ലസ്‌ വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിച്ചു.കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് കൂട്ടുന്നത്. ഈ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം സീറ്റും കൂട്ടും. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് ഇതിനുപുറമേ 10 ശതമാനം സീറ്റുകൂടി കൂട്ടിനൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകി.തൃശ്ശൂർ, എറണാകുളം, കൊല്ലം ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും…

Read More

എംഫിൽ പ്രവേശനം അവസാനിപ്പിക്കില്ലെന്ന് ബംഗാൾ: അടിച്ചേൽപിക്കുന്ന തീരുമാനം നടപ്പാകില്ലെന്ന് മന്ത്രി

യുജിസി നിർദേശം ഉണ്ടെങ്കിലും എംഫിൽ പ്രവേശനം അവസാനിപ്പിക്കില്ലെന്ന് ബംഗാൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് പുതിയ പ്രതിസന്ധി. എംഫിൽ നിർത്തലാക്കിയെന്നും വിദ്യാർഥികൾ എംഫിൽ കോഴ്‌സിനു ചേരരുതെന്നുമാണ് കഴിഞ്ഞദിവസം സർക്കുലറിലൂടെ യുജിസി ആവർത്തിച്ചത്. എന്നാൽ, ബംഗാൾ സർക്കാർ ഇത് അംഗീകരിക്കില്ലെന്നും 2023-24 അക്കാദമിക് വർഷത്തിലും പ്രവേശനം തുടരുമെന്നും ബംഗാൾ വിദ്യാഭ്യാസ മന്ത്രി ഭർത്യ ബസു വ്യക്തമാക്കി. യുജിസി അടിച്ചേൽപിക്കുന്ന തീരുമാനം ബംഗാളിൽ നടപ്പാകില്ലെന്നാണ് ഭർത്യ ബസു വ്യക്തമാക്കിയത്. എംഫിൽ സംബന്ധിച്ച് സംസ്ഥാന സർക്കാരിന് സ്വന്തമായ നയമുണ്ട്. അക്കാദമിക് വിദഗ്ധരുടെ…

Read More