
‘കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആദ്യം പ്രഫുൽ പട്ടേലിനെ പുറത്താക്കും’ ; കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗർ ഹവേലി, ദാമൻ, ദിയു, ലക്ഷദ്വീപ് എന്നിവയുടെ അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ കെ. പട്ടേലിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രണ്ട് മിനിറ്റിനുള്ളില്‍ പട്ടേലിനെ പുറത്താക്കുമെന്ന് ഞായറാഴ്ച ദാമനില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അഴിമതിക്കാരനും നരേന്ദ്ര മോദിക്ക് സമാനമായ സ്വേച്ഛാധിപത്യവുമുള്ള പട്ടേലിനെ കോൺഗ്രസ് സർക്കാർ രൂപീകരിച്ച് രണ്ട് മിനിറ്റിനുള്ളിൽ തൽസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്. കോൺഗ്രസ് സ്ഥാനാർഥി കേതൻ പട്ടേലിനെ പിന്തുണച്ചുകൊണ്ടുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി….