
കാഫിർ പോസ്റ്റ് വിവാദം ; ‘അമ്പാടിമുക്ക് സഖാക്കൾ’എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ പി.ജയരാജന്റെ വിശ്വസ്തൻ
കാഫിർ പോസ്റ്റ് ഷെയർ ചെയ്ത ‘അമ്പാടിമുക്ക് സഖാക്കൾ’എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ വിശ്വസ്തൻ. മയ്യിൽ സ്വദേശി മനീഷ് മനോഹരനാണ് പേജിന്റെ അഡ്മിൻ. ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ അഞ്ചുവർഷത്തോളം ജയരാജന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തയാളാണ് മനീഷ്.പോസ്റ്റ് ഷെയർ ചെയ്തത് മനീഷാണെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. പാർട്ടി ബ്രാഞ്ച് സെക്രട്ടറിയാണ് മനീഷ്. 25.04.2024ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം മനീഷിന് സ്ക്രീൻഷോട്ട് ലഭിക്കുകയും ഉടൻതന്നെ മനീഷ് അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക്…