എഡിഎം നവീൻ ബാബുവിന്റെ മരണം: ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസം ആണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. പെട്രോൾ പമ്പിന് എൻഒസി നൽകിയതിൽ നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. നവീന്‍ ബാബു കോഴ വാങ്ങി എന്ന ആക്ഷേപത്തിനും തെളിവില്ല. മരണത്തിൽ കൂടുതൽ അന്വേഷണത്തിന് മന്ത്രി ശുപാർശ ചെയ്യാന്‍ സാധ്യതയുണ്ട്.   എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതി പി.പി ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ…

Read More

എഡിഎമ്മിൻ്റെ മരണം: പ്രശാന്തിനെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു

പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാൾ സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് രാജി. പ്രശാന്ത് ഇതുവരെ വിഷയത്തിൽ സംസാരിച്ചിട്ടില്ല. ഇദ്ദേഹത്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞത്. ഇതടക്കം നടപടി പിന്നീട് തീരുമാനിക്കും. പരിയാരം മെഡിക്കൽ കോളേജ് നേരത്തെ സഹകരണ സ്ഥാപനമായിരുന്നു. ഇത് സംസ്ഥാന സർ‍ക്കാ‍ർ ഏറ്റെടുത്ത ശേഷം സർക്കാർ സ‍ർവീസിൽ റഗുലറൈസ്‌ ചെയ്യാനുള്ളവരുടെ പട്ടികയിലായിരുന്നു പ്രശാന്ത്…

Read More

എഡിഎമ്മിൻ്റെ മരണം: കേസ് അന്വേഷണം പ്രത്യേക പൊലീസ് സംഘത്തിന് കൈമാറി

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. കണ്ണൂർ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതല നൽകിയിട്ടുണ്ട്. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തിൽ അന്വേഷണം നടത്തിയത്. കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റ ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 29 ന് തലശേരി പ്രിൻസിപ്പൽ സെഷൻസ്…

Read More

എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും

എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വ്യാഴാഴ്ച വാദം കേൾക്കും. അഡ്വ. കെ. വിശ്വനാണ് ദിവ്യയുടെ അഭിഭാഷകൻ. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ ഹാജരാകും. പോലീസ് റിപ്പോർട്ട് അദ്ദേഹം ഹാജരാക്കും. ജാമ്യാപേക്ഷയെ എതിർത്ത് കക്ഷിചേർന്ന നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോൺ എസ്. റാൽഫ് ഹാജരാകും….

Read More

‘പ്രശ്‌നങ്ങൾ കാലതാമസം കൂടാതെ പരിഹരിച്ച ഉദ്യോഗസ്ഥൻ’; നവീൻ ബാബുവിനെതിരെ ആക്ഷേപം കേൾക്കുന്നത് ആദ്യമെന്ന് കടന്നപ്പള്ളി

നവീൻ ബാബു ജനങ്ങളുടെ പ്രശ്‌നങ്ങൾ കാലതാമസം കൂടാതെ പരിഹരിച്ച ഉദ്യോഗസ്ഥനാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിൽ എഡിഎമ്മിൻറേത് മാതൃകാപരമായ പ്രവർത്തനമായിരുന്നു. അദ്ദേഹത്തിനെതിരെ ആക്ഷേപം കേൾക്കുന്നത് ഇതാദ്യമാണ്. നവീൻ ബാബുവിൻറെ മരണവിവരം അറിഞ്ഞപ്പോൾ ഓർത്തത് ചെറുപ്പത്തിൽ ആത്മഹത്യ ചെയ്ത സ്വന്തം അനുജനെയാണ്. പി പി ദിവ്യ ഏത് സാഹചര്യത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് അവരോട് സംസാരിച്ച ശേഷം പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഇടപെടുന്നതിലും സംസാരിക്കുന്നതിലും പൊതുപ്രവർത്തകർ ജാഗ്രത കാട്ടണം. കളക്ടർക്ക് പങ്കുണ്ടെങ്കിൽ അന്വേഷണത്തിൽ വ്യക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, എഡിഎമ്മിൻറെ…

Read More

എഡിഎം നവീൻ ബാബുവിന്റെ മരണം: ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്, മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർത്ത സിപിഎം നേതാവ് പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം വരാൻ കാക്കുകയാണ് പൊലീസ്. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ് വിവരം. മുൻകൂർ ജാമ്യഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. പൊലീസ് അന്വേഷണത്തിൽ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എ ഗീത പറഞ്ഞു. ജില്ലാ കളക്ടർ…

Read More

ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അത് അംഗീകരിക്കില്ല; പാര്‍ട്ടിക്ക് ഒറ്റ നിലപാട് മാത്രമാണുള്ളത്: കെ.പി ഉദയഭാനു

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐയുടെ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അത് അംഗീകരിക്കില്ലെന്നും പാര്‍ട്ടിക്ക് ഒറ്റ നിലപാട് മാത്രമാണുള്ളതെന്നും ഉദയഭാനു വ്യക്തമാക്കി. പിപി ദിവ്യക്കെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് തീരുമാനമുള്ളതായി അറിയില്ല. പാര്‍ട്ടിക്ക് ഒറ്റ നിലപാടാണുള്ളത്. അത് നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് എന്നതാണ്. ജില്ലാ കമ്മിറ്റിയിറ്റിലും ഈ ഒരൊറ്റ അഭിപ്രായമാണുള്ളതെന്നും ഉദയഭാനു…

Read More

‘യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല’, ദിവ്യയുടെ വാദം തള്ളി കണ്ണൂർ കളക്ടറുടെ മൊഴി; നടപടിക്ക് സാധ്യത

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. സംഭവത്തിൽ വകുപ്പ് തലത്തിൽ വിശദമായ അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു വിഭാഗം ജോയിന്റ് കമ്മീഷണർക്കാണ് കളക്ടർ മൊഴി നൽകിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടറുടെ മൊഴിയിലുണ്ട്. ഇക്കാര്യം സ്റ്റാഫ് കൗൺസിലും സ്ഥിരീകരിച്ചു. മുൻകൂട്ടി തീരുമാനിച്ച സമയത്താണ് യാത്രയയപ്പ് നടന്നതെന്നാണ് സ്റ്റാഫ് കൗൺസിൽ അംഗങ്ങളും എ.ഗീതയോട് പറഞ്ഞത്. എ ഗീത റിപ്പോർട്ട് നൽകിയാൽ കളക്ടർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്….

Read More

‘ദിവ്യ പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ല, നവീൻ ബാബു അഴിമതിക്കാരനാണോയെന്ന് അറിയില്ല’; അന്വേഷണം നടക്കട്ടേയെന്ന് ഡിവൈഎഫ്‌ഐ

കണ്ണൂർ എഡിഎം നവിൻബാബുവിനെക്കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ. അതുകൊണ്ടാണ് അന്വേഷണം നടക്കട്ടേയെന്ന് പറഞ്ഞതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് പറഞ്ഞു. ഡിവൈഎഫ്‌ഐ മരിച്ച നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്. നവീൻ ബാബു അഴിമതിക്കാരനാണോയെന്ന് ഡിവൈഎഫ്‌ഐക്ക് അറിയില്ല. വ്യാജ പരാതിയാണെങ്കിൽ പ്രശാന്തനെ പൊലീസ് അറസ്റ്റ് ചെയ്യട്ടെ. സംരക്ഷിക്കേണ്ട കാര്യം ഡിവൈഎഫ്.ഐക്കില്ലെന്നും അദ്ദേഹം പറഞ്ഞു അതേ സമയം ഡിവൈഎഫ്‌ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു രംഗത്തെത്തി. പാർട്ടി…

Read More

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ ; കണ്ണൂർ കളക്ടറുടെ മൊഴിയെടുക്കുന്നു

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ അന്വേഷണ ഉദ്യോ​ഗസ്ഥ എ. ഗീത ഐഎഎസ് കണ്ണൂരിലെത്തി. കലക്ട്രേറ്റിലെത്തിയ ​ഗീത കലക്ടര്‍ അരുൺ.കെ. വിജയനുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ മൊഴിയെടുക്കൽ നടപടി ആരംഭിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് കാര്യങ്ങൾ അന്വേഷിക്കാനാണ് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. എഡിഎമ്മിൻ്റെ ആത്മഹത്യയിലേക്ക്…

Read More