നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശം; അതുകൊണ്ടാണ് നടപടിയെടുത്തതെന്ന് എം.വി ജയരാജൻ

എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തിന് കാരണം പി പി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അതുകൊണ്ടാണ് ആ പരാമർശം തെറ്റെന്ന് പറഞ്ഞതെന്നും അപ്പോൾ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തുവെന്നും ജയരാജൻ വിശദീകരിച്ചു. ആ കാഴ്ചപ്പാടാണ് പാർട്ടിക്ക് അന്നും ഇന്നും ഉള്ളതെന്നും ജില്ലാ സെക്രട്ടറി കണ്ണൂർ സമ്മേളനത്തിനിടയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി. ജില്ലാ സമ്മേളനത്തിനിടെ ദിവ്യക്കെതിരെ പ്രതിനിധികളുടെ ഭാഗത്ത്…

Read More

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം; ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണ്; തന്നെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പെട്രോള്‍ പമ്പ് ഉടമ

എ.ഡി.എം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍. ഇക്കാര്യമാവശ്യപ്പെട്ട് പ്രശാന്തന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കി. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് നുണപരിശോധനയ്ക്ക് വിധേയനാക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതെന്ന് പ്രശാന്തന്‍ പറഞ്ഞു. ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണ്. തന്റെ ആരോപണത്തില്‍ വിശദമായ അന്വേഷണം വേണം…

Read More

എഡിഎം നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് സംശയം ; അടിവസ്ത്രത്തിലെ രക്തക്കറയെ കുറിച്ച് അന്വേഷണം ഉണ്ടായില്ലെന്ന് കുടുംബം

എഡിഎം നവീൻ ബാബു തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാകില്ലെന്ന് ഹർജിക്കാരിയായ ഭാര്യ മഞ്ജുഷ കോടതിയിൽ. നവീൻ ബാബുവിനെ കൊന്നശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി ഹർജിക്കാരി കോടതിയെ അറിയിച്ചു. ”55 കിലോഗ്രാം ഭാരമുള്ള നവീൻ ബാബു ചെറിയ കനമുള്ള കയറിൽ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. പോസ്റ്റ് മോർട്ടം ശരിയായ വിധത്തിൽ നടന്നിട്ടില്ല. പോസ്റ്റുമോർട്ടത്തിൽ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞു”. അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീർ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. തനിക്ക് തെറ്റുപറ്റി പോയി എന്ന് നവീൻ ബാബു പറഞ്ഞതായുളള കളക്ടറുടെ…

Read More

എഡിഎം നവീൻ ബാബുവിൻ്റെ മരണം ; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. നവീൻ ബാബു ജീവനൊടുക്കിയതെന്നും ദിവ്യ തന്റെ മേൽ ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് തൂങ്ങിമരിച്ചതെന്നുമാണ് പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. നവീൻ ബാബുവിനെ തേജോവധം ചെയ്യുക എന്ന ദുരുദ്ദേശത്തോടെയാണ് പി.പി ദിവ്യ യോഗത്തിന് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ക്ഷണിക്കാതെ യാത്രയയപ്പ് യോഗത്തിലേക്ക് നുഴഞ്ഞു കയറിയ ദിവ്യ നവീനെ അപമാനിക്കാൻ ബോധപൂർവമായി ശ്രമം നടത്തി. സഹപ്രവർത്തകരുടെ…

Read More

നവീൻ ബാബുവിന്‍റെ മരണം; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും. കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.   

Read More

എഡിഎം നവീൻ ബാബുവിൻ്റെ മരണം ; കേസ് ഡയറി ആവശ്യപ്പെട്ട് ഹൈക്കോടതി , ധൃതിപിടിച്ച് നടപടികളിലേക്ക് കടന്ന് അന്വേഷണ സംഘം

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തിൽ. ആറാം തീയതി കോടതി കേസ് പരിഗണിക്കുമ്പോൾ തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് തിടുക്കപ്പെട്ട് നടപടികൾ പൂർത്തിയാക്കുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി പ്രാഥമികമായി പൂർത്തീകരിക്കേണ്ട നടപടികളാണ് അന്വേഷണം സംഘം ഇപ്പോൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം ജില്ലാ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. അന്ന് തന്നെ നവീൻ ബാബുവിൻ്റെ ഫോൺ കോടതിയിൽ ഹാജരാക്കി. ഇന്നലെ പിടിച്ചെടുത്ത വസ്തുക്കളടങ്ങിയ സീഷർ മഹസറും കോടതിയിൽ ഹാജരാക്കി….

Read More

എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; സര്‍ക്കാർ വേട്ടക്കാർക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ്

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിക്കുന്നത്. വ്യജരേഖ ചമച്ചവര്‍ക്കും കള്ള ഒപ്പിട്ടവര്‍ക്കുമെതിരെ അന്വേഷണമില്ല. അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സിപിഎമ്മിന്‍റേത് ഇരട്ടത്താപ്പാണ്. പ്രതികളെ രക്ഷിക്കാനുള്ള ശ്രമം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

എഡിഎം നവീൻ ബാബുവിൻ്റെ മരണം ; കേസ് സിബിഐ അന്വേഷിക്കണമെന്ന് കുടുംബം , ഹൈക്കോടതിയിൽ ഹർജി നൽകി

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. നവീൻ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹർജിയില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പെട്ടെന്ന് പൂര്‍ത്തിയാക്കി. ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു പക്ഷേ അതുണ്ടായില്ല. കുടുംബം എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് നടത്തി. കേസിൽ മൊഴി രേഖപ്പെടുത്താനടക്കം വൈകി. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. കാര്യക്ഷമമായ…

Read More

എഡിഎം നവീൻ ബാബുവിൻ്റെ മരണം; തെളിവുകൾ സംരക്ഷിക്കണം: കുടുംബം കോടതിയിൽ

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയിൽ. ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തൻ്റെയും ഫോൺ കോൾ വിവരങ്ങളും ഫോൺ ലൊക്കേഷൻ വിവരങ്ങളും സംരക്ഷിക്കണമെന്നാണ് ആവശ്യം. ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ തലശേരി കോടതിയിൽ വ്യക്തമാക്കി. കുറ്റാരോപിതർ പ്രതികൾ അല്ലാത്തതിനാൽ കോൾ റെക്കോർഡിങ് കണ്ടെടുക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേ…

Read More

എഡിഎം നവീൻ ബാബുവിന്റെ മരണം; കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുക്കും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. പെട്രോൾ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ഉന്നയിച്ചിരുന്നു. പി പി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പടെ സമഗ്രമായ അന്വേഷിക്കണമെന്നാണ് സഹോദരനടക്കമുള്ളവരുടെ ആവശ്യം. 

Read More