മുഡ ഭൂമിയിടപാട് കേസ്: സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി
മുഡ ഭൂമിയിടപാട് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി. മൈസുരു അർബൻ ഡെവലപ്മെന്‍റ് അതോറിറ്റി അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനും കേസിലെ പരാതിക്കാർക്കുമാണ് കർണാടക ഹൈക്കോടതി നോട്ടീസയച്ചത്. സംസ്ഥാന സർക്കാരിന് കീഴിലാണ് അന്വേഷണ ഏജൻസിയായ ലോകായുക്ത എന്നതിലാണ് നോട്ടീസെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് ഇനി ജനുവരി 20 ന് പരിഗണിക്കുമ്പോൾ വ്യക്തമായ നിലപാട് അറിയിക്കണം എന്നാണ് നോട്ടീസിലെ ആവശ്യം. അതേസമയം…