
ക്ഷേമ പെൻഷൻ കുടിശികയിൽ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം
ക്ഷേമ പെൻഷൻ കുടിശികയിൽ സംസ്ഥാന സർക്കാറിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. ക്ഷേമപെൻഷൻ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ക്ഷേമപെൻഷൻ കൃത്യമായി നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിക്കുന്നില്ല. ഇത് കാരണം സംസ്ഥാനത്ത് ആത്മഹത്യ ഉണ്ടാകുന്നുവെന്നും പറഞ്ഞ വിഷ്ണുനാഥ് യു ഡി എഫ് കാലത്ത് ക്ഷേമ പെൻഷൻ കുടിശിക തീർത്തതിന്‍റെ രേഖകൾ ഹാജരാക്കാൻ ധനമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. ക്ഷേമ പെൻഷൻ കുടിശികയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് പ്ലക്കാർഡുമായാണ് നിയമസഭയിലെത്തിയത്….