മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷിറിന്‍റെ മരണം; ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിന്‍റെ വിചാരണ നിർത്തിവച്ചു

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷിറിന്‍റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിന്‍റെ വിചാരണ നിർത്തിവച്ചു. ശ്രീറാമിന്‍റെ അഭിഭാഷകൻ രാമൻപിളളയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ നിന്നും കേസ് മാറ്റണമെന്നായിരുന്നു ആവശ്യം. രണ്ടാം നിലയിലുള്ള കോടതിയിലേക്കുള്ള പടവുകൾ കയറാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെയാണ് വിചാരണ നിര്‍ത്തിവച്ചത്. സാക്ഷികൾക്ക് അയച്ച സമൻസ് കോടതി മരവിപ്പിച്ചു. ഇന്ന് മുതൽ 18വരെയാണ് വിചാരണ നടക്കേണ്ടിയിരുന്നത്. 100 സാക്ഷികളുള്ള കേസിൽ 95 സാക്ഷികളെയാണ് വിസ്തരിക്കേണ്ടത്. കേസിലെ ഏക…

Read More

തരൂരിന് ആശ്വാസം; മോദിക്കെതിരായ ‘തേൾ’ പരാമർശം: വിചാരണ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തേൾ’ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ അപകീർത്തിക്കേസിൽ ശശി തരൂർ എംപിക്ക് താൽക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികൾ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. 2018 ഒക്ടോബറിൽ ബെംഗളൂരു സാഹിത്യോത്സവത്തിലാണ് തരൂർ, പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചത്. ഇതിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് കോടതിയിൽ അപകീർത്തിക്കേസ് നൽകിയത്. തരൂരിന്റെ വാക്കുകൾ തന്റെ മതവിശ്വാസം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. കേസുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കണമെന്ന് 2020ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.Trial proceedings in the Scorpion’ reference…

Read More

മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി പറയുന്നത് വിജിലൻസ് കോടതി മാറ്റിവെച്ചു

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുന്നത് ഈ മാസം 19 ലേക്ക് മാറ്റി. ഇന്ന് വിധി പറയാനിരുന്ന കേസാണ് മാറ്റിയത്. വിധിപ്പകർപ്പ് തയ്യാറാക്കുന്നത് പൂർത്തിയാകാത്തതിനെ തുടർന്നാണ് മാറ്റിയതെന്ന് കോടകി അറിയിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴൽനാടൻറെ ആദ്യത്തെ ആവശ്യം. എന്നാൽ, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട്…

Read More

മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി പറയുന്നത് വിജിലൻസ് കോടതി മാറ്റിവെച്ചു

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുന്നത് ഈ മാസം 19 ലേക്ക് മാറ്റി. ഇന്ന് വിധി പറയാനിരുന്ന കേസാണ് മാറ്റിയത്. വിധിപ്പകർപ്പ് തയ്യാറാക്കുന്നത് പൂർത്തിയാകാത്തതിനെ തുടർന്നാണ് മാറ്റിയതെന്ന് കോടകി അറിയിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴൽനാടൻറെ ആദ്യത്തെ ആവശ്യം. എന്നാൽ, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട്…

Read More

ലാവലിൻ കേസ് വീണ്ടും മാറ്റി; എത് സമയത്തും വാദിക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയിൽ

എസ്.എൻ.സി. ലാവ്‌ലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ മുന്നിൽ കേസ് ഇന്ന് വീണ്ടും വന്നിരുന്നു. കേസെടുക്കാൻ സിബിഐക്ക് താൽപര്യമില്ലെന്നും കേസ് മുപ്പത് തവണ മാറ്റിയെന്നും കക്ഷികളിൽ ഒരാളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി എത് സമയം പറഞ്ഞാലും വാദിക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. തുടർന്ന് കോടതി കേസ് മെയ് ഒന്നിലേക്ക് മാറ്റി വെക്കുകയായിരുന്നു.  2017-ൽ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ്…

Read More

പ്രതിപക്ഷ പ്രതിഷേധം; ലോക്സഭയും രാജ്യസഭയും ഉച്ചവരെ പിരിഞ്ഞു

പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭയും ലോക്സഭയും ഉച്ചക്ക് രണ്ടുമണിവരെ പിരിഞ്ഞു. സുരക്ഷാ വീഴ്ച സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നുള്ള പ്രതിപക്ഷ എം.പിമാരുടെ ആവശ്യം സാഭാധ്യക്ഷന്മാർ തള്ളിയിരുന്നു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് ഇരുസഭകളും പിരിഞ്ഞത്. സുരക്ഷാ വീഴ്ച ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് 23 നോട്ടീസ് ലഭിച്ചെന്ന് രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ പറഞ്ഞു. സുരക്ഷാവീഴ്ചയിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിൽ ഉചിതമായ നടപടിയെടുക്കും. ഈ നോട്ടീസുകൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക്…

Read More

കുവൈത്തിലെ ടിക് ടോക് നിരോധനം; ഹർജി ഡിസംബർ മൂന്നിലേക്ക് മാറ്റി

ഓൺലൈൻ ലോകത്തെ ജനപ്രിയ അപ്ലിക്കേഷനായ ടിക് ടോക് കുവൈത്തിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി പരിഗണിക്കുന്നത് ഡിസംബർ മൂന്നിലേക്ക് മാറ്റി വെച്ചു. രാജ്യത്തിൻറെ ധാർമ്മികതക്ക് നിരക്കാത്ത ദൃശ്യങ്ങളാണ് ടിക് ടോകിൽ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതി ഉന്നയിച്ച് സ്വകാര്യ വ്യക്തിയാണ് ഹർജി നൽകിയത്. സർക്കാരിൻറെ പ്രതികരണം ലഭിക്കുന്നതിനാണ് ഹർജി മറ്റൊരു തിയ്യതിലേക്ക് മാറ്റി വെച്ചത്. കുട്ടികളാണ് ടിക്ക് ടോക്ക് കൂടുതലായി ഉപയോഗിക്കുന്നതെന്നും ഇത്തരം വിഡിയോകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. ആഗോള തലത്തിൽ നിരവധി രാജ്യങ്ങൾ സ്വകാര്യത മുൻനിർത്തി ടിക്…

Read More

ഗവർണർ വഴങ്ങിയില്ല, കാലിക്കറ്റ് സെനറ്റ് ബിൽ മാറ്റിവെച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകാത്തതിനാൽ കാലിക്കറ്റ് സർവകലാശാല സെനറ്റിലും സിൻഡിക്കേറ്റിലും താത്കാലിക ക്രമീകരണത്തിനുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്നത് മാറ്റി. കേരളനിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഗവർണർ അനുമതി നൽകാത്തതിനാൽ ബിൽ മാറ്റിവെക്കുന്നത്. കാലിക്കറ്റ് സർവകലാശാല സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും കാലാവധി മാർച്ച് ആറിന് കഴിയുന്നതിനാൽ താത്കാലിക ക്രമീകരണം എർപ്പെടുത്താനാണ് ബിൽ. എക്സ് ഒഫീഷ്യോ അംഗങ്ങളെക്കൂടാതെ 13 പേരെ നാമനിർദേശം ചെയ്യാനാണ് ബില്ലിലെ വ്യവസ്ഥ. താത്കാലിക സെനറ്റിലും സിൻഡിക്കേറ്റിലും ഗവർണർ സ്വന്തംനിലയിൽ നാമനിർദേശം നടത്തുന്നത് തടയാനാണ് ഈ നിയമമെന്ന്…

Read More

വിജിലന്‍സ് പിടിച്ച 40 ലക്ഷം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി

വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി മാറ്റി വെച്ചു. ഈ മാസം നാലിലേക്കാണ് കോഴിക്കോട് വിജിലന്‍സ് കോടതി ഹര്‍ജി മാറ്റിയത്. അതേസമയം  പണപ്പിരിവിൽ  കോടതി സംശയം പ്രകടിപ്പിച്ചു. വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടിൽപ്പെട്ട പണമാണെന്നാണ് ഷാജിയുടെ വാദം. 20,000 രൂപയുടെ രസീതിൽ പണം പിരിയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോയെന്ന് കോടതി ചോദിച്ചു.  തെരെഞ്ഞെടുപ്പിന് രസീത് വച്ച് 10,000 രൂപ വരെയല്ലെ  പിരിക്കാന്‍ അനുമതിയെന്ന് ഷാജിയോട്  കോഴിക്കോട്…

Read More