‘അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം’; ആലപ്പി അഷ്റഫിന്‍റെ പുതിയ ചിത്രം പ്രേക്ഷകരിലേക്ക്

ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ ആലപ്പി അഷ്റഫ് സംവിധാനം ചെയ്യുന്ന ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ പ്രേക്ഷകരിലേക്ക്. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. അടിയന്തരാവസ്ഥക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒപ്പം വര്‍ത്തമാനകാല മലയാളിയുടെ ജീവിതവും. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ഒലിവ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴിയും ടൈറ്റസ് ആറ്റിങ്ങലുമാണ് നിര്‍മ്മാതാക്കൾ . പുതുമുഖങ്ങളായ നിഹാലും ഗോപികാ…

Read More