മാനന്തവാടിയിൽ വിനോദ സഞ്ചാരികളുടെ അതിക്രമം; ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു

വയനാട് മാനന്തവാടി കുടൽകടവിൽ വിനോദ സഞ്ചാരികളുടെ അതിക്രമം. പരസ്പരം കൈയാങ്കളിയിലേർപ്പെട്ട ആളുകളെ പിടിച്ചുമാറ്റാൻ ശ്രമിച്ച ആദിവാസി യുവാവിനെ കാറിടിച്ചിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ഇയാളെ ഇവർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികളാണ് അതിക്രമം കാണിച്ചത്. ഇവിടെ രണ്ട് സംഘങ്ങൾ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഇതിൽ ഇടപെട്ട പ്രദേശവാസിയായ മാതനെ റോഡിലൂടെ വലിച്ചിഴച്ചു. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച കുടൽകടവ് സ്വദേശി മാതന് കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു. മലപ്പുറത്ത് രജിസ്റ്റർ ചെയ്ത…

Read More

ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവതിയെ അടിച്ച് കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. അട്ടപ്പാടി തേക്കുമുക്കിയൂർ സ്വദേശി വള്ളിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ഭർത്താവ് രംഗസ്വാമിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് പ്രത്യേക കോടതിയുടേതാണ് വിധി. 2014 ഒക്ടോബറിലാണ് വള്ളിയെരംഗസ്വാമി രംഗസ്വാമി കൊലപ്പെടുത്തിയത്. പത്ത് വർഷം മുമ്പായിരുന്നു സംഭവം. ഷോളയൂർ തേക്കുംമുക്കിയൂരിലെ വീട്ടിൽ ഭർത്താവ് രംഗസ്വാമിയെ കാത്തിരിക്കുകയായിരുന്നു നാൽപതുകാരിയായ വള്ളി. പക്ഷെ, മദ്യപിച്ച് വീട്ടിലേക്കെത്തിയ രംഗസ്വാമി കയ്യിൽ കരുതിയ വടി…

Read More