ലക്ഷ്യം കണ്ട് ആദിത്യ; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മോദി

ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യസ്ഥാനത്തെത്തി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. പേടകം ലഗ്രാഞ്ച് പോയിന്റ് വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലേക്ക് പ്രവേശിച്ചു. പേടകത്തിന്‍റെ എഞ്ചിൻ 217 സെക്കന്‍റ് ആവും പ്രവർത്തിപ്പിക്കുക. സെപ്തംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്. പിഎസ്എല്‍വി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. സൂര്യന്‍റെ പ്രഭാമണ്ഡലത്തെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ…

Read More

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 വിജയകരം

127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കി, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1) എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഇതോടെ, ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതിനുള്ള അവസാന കടമ്പയായ ഭ്രമണപഥമാറ്റം ഇന്നു വൈകിട്ടു 4ഓടെ വിജകരമായി പൂർത്തിയായി. അഞ്ചു വർഷം ഇവിടെ തുടർന്ന് സൂര്യനെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാൻഡുകളിലൂടെ പ്രവർത്തിപ്പിച്ചാണു ഭ്രമണപഥമാറ്റം നടത്തിയത്. സൂര്യനും…

Read More

ദൂമിയുടെയും ചന്ദ്രന്റെയും ചിത്രം പകർത്തി ആദിത്യ എൽ1, സെൽഫിയും

ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തി ഇന്ത്യയുടെ സൗരദൗത്യ വാഹനമായ ആദിത്യ എൽ1. സാങ്കൽപ്പിക ഭ്രമണപഥത്തിലേക്കുള്ള യാത്രയ്ക്കിടെ സ്വന്തം ചിത്രവും പകർത്തി ആദിത്യ ഭൂമിയിലേക്കയച്ചു. ദൃശ്യങ്ങൾ ഐഎസ്ആർഒ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചു. രണ്ടു ഭ്രമണപഥ ഉയർത്തലുകൾ വിജയകരമായി പൂർത്തീകരിച്ച് അടുത്ത ഉയർത്തലിനായി ഒരുങ്ങുകയാണ് ആദിത്യ. ആകെ അഞ്ചു തവണ ഭ്രമണപഥം ഉയർത്തിയ ശേഷമാണ് സൂര്യനോട് ഏറ്റവും അടുത്തുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിന് (എൽ1) ചുറ്റുമുള്ള സാങ്കൽപ്പിക ഭ്രമണപഥത്തിലേക്ക് പേടകമെത്തുക. Aditya-L1 Mission:Onlooker! Aditya-L1, destined for the Sun-Earth…

Read More

കുതിച്ചുയര്‍ന്ന് ആദിത്യ; ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു

ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു വിക്ഷേപണം. ചന്ദ്രനെ വിജയകരമായി തൊട്ട ഇന്ത്യ അതിശയിപ്പിക്കുന്ന മറ്റൊരു നേട്ടത്തിലേക്കാണ് കുതിച്ചുയർന്നത്. രാവിലെ 11.50ന് ഐ.എസ്.ആർ.ഒയുടെ വിശ്വസ്തനായ പിഎസ്എൽവി ആദിത്യ എൽ വണുമായി ഉയർന്നു പൊങ്ങി.15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ചിയൻ പോയന്‍റിലെത്തി സൂര്യനെ കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം. വിക്ഷേപണത്തിനു മുന്നോടിയായുള്ള പരീക്ഷണങ്ങളെല്ലാം വിജയമായിരുന്നു. 800 കിലോമീറ്റർ അകലെയുള്ള ഭൂഭ്രമണ പാതയിൽ…

Read More

ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്‌

ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ഇന്ന് യാത്ര പുറപ്പെടും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നാണ്‌ വിക്ഷേപണം. കൗണ്ട്‌ഡൗൺ ഇന്നലെ ആരംഭിച്ചു. എക്‌സ്‌എൽ  ശ്രേണിയിലുള്ള പിഎസ്‌എൽവി  സി 57 റോക്കറ്റാണ്‌ പേടകവുമായി കുതിക്കുക. ഒരു മണിക്കൂറിലേറെ നീളുന്ന ജ്വലന പ്രക്രിയയിലൂടെ ഭൂമിക്ക്‌ ചുറ്റുമുള്ള ആദ്യഭ്രമണ പഥത്തിലെത്തിക്കും. പിന്നീട്‌ പടിപടിയായി പഥം ഉയർത്തി 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റിലേക്ക്‌ പേടകത്തെ തൊടുത്തു വിടും. ദീർഘ യാത്രയ്‌ക്കൊടുവിൽ ഡിസംബറിലോ…

Read More

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എൽ 1; വിക്ഷേപണം സെപ്റ്റംബർ 2-ന്

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എൽ 1 ന്റെ വിക്ഷപണം സെപ്റ്റംബർ 2-ന് രാവിലെ 11.50-ന് നടക്കുമെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ് സെന്ററിൽ നിന്ന് പി എസ് എൽ വിയായിരിക്കും ആദിത്യ സൂര്യനിലേക്ക് കുതിച്ചുയരുക. ഒന്നാം ലഗ്രാഞ്ച് പോയിന്റാണ് ദൗത്യത്തിന്റെ ലക്ഷ്യം. വിക്ഷേപണ ശേഷം 125 ദിവസം നീളുന്നതാണ് യാത്ര. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോ മീറ്റർ അകലം വരെയെത്തി പേടകം സൂര്യനെ നിരീക്ഷിക്കും….

Read More