
ആദിത്യന്റെ കൊലപാതകം; പോക്സോ കേസ് പ്രതിയുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
നെയ്യാറ്റിൻകര കൊടങ്ങാവിള ടൗണിൽ കഴിഞ്ഞദിവസം നടന്ന ആദിത്യന്റെ കൊലപാതകത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെൺപകൽ പട്ട്യക്കാല ജെഎസ് ജിബിൻ(25), നെല്ലിമൂട് പെരുങ്ങോട്ടുകോണം മനോജ്(19), ചൊവ്വര അഭിജിത്ത്(18), കാഞ്ഞിരംകുളം രജിത്ത്(23) എന്നിവരാണ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റിലായത്. ഒന്നാം പ്രതിയായ ജിബിൻ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ഒരാഴ്ച മുമ്പാണ് ജയിൽ മോചിതനായത്. പ്രതികൾ ആദിത്യന്റെ മുൻ പരിചയക്കാരാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, പട്ട്യക്കാലക്കുസമീപം പപ്പടക്കടയിൽ ജോലി നോക്കിയിരുന്ന ആദിത്യന് ജിബിനുമായി പരിചയമുണ്ടായിരുന്നു. ഇവർ തമ്മിൽ പണമിടപാട് ഉണ്ടായിരുന്നു….