
‘സാധാരണ കുടുംബം പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്, രാജാവിന് കൊമ്പുണ്ടോയെന്ന് ചിലർ ചോദിച്ചു’; ആദിത്യവർമ
കവടിയാർകൊട്ടാരത്തിലുളള സാധനങ്ങൾക്ക് കുറഞ്ഞത് അറുപത് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്ന് ആദിത്യവർമ. താൻ ജനിച്ച സമയത്ത് കൊട്ടാരത്തിന് സ്വന്തമായി ഒരുപാട് ഭൂമിയുണ്ടായിരുന്നുവെന്നും കാലക്രമേണ കുറവ് സംഭവിച്ചെന്നും ആദിത്യവർമ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെല്ലാം പറയുന്നത്. ‘തമ്പുരാൻ എന്ന് ഉദ്ദേശിക്കുന്നത് നമ്മുടെ ജാതിയാണ്. തമ്പുരാൻ ജാതിയിൽ ജനിച്ച ആദിത്യ വർമ എന്നാണ് പേര്. തമ്പുരാൻ എന്നുവച്ചാൽ രാജാവ് എന്നല്ല അർത്ഥം. എന്റെ ലൈസൻസിലും പാസ്പോർട്ടിലും ആദിത്യ വർമ എന്നുമാത്രമേ ചേർത്തിട്ടുളളൂ. പക്ഷെ ആധാറിൽ പ്രിൻസ്…