കളമശേരി കൊലപാതകം ; പ്രതി ഗിരീഷ് ബാബുവിനെ ഇടുക്കി അടിമാലിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

കളമശ്ശേരി കൊലപാ‌തകത്തിലെ പ്രതി ​ഗിരീഷ് ബാബുവിനെ അടിമാലിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം വീട്ടമ്മയുടെ ആഭരണങ്ങൾ അടിമാലിയിലെ ജ്വല്ലറിയിലാണ് വിറ്റത്. ഉരുക്കി സൂക്ഷിച്ച രീതിയിൽ രണ്ട് വളകൾ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. എറണാകുളം കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു. കേസിൽ ഇയാളുടെ പെൺസുഹൃത്ത് ഖദീജയും പൊലീസ് പിടിയിലായിരുന്നു. സ്വർണവും പണവും മോഷ്ടിക്കാനായിരുന്നു റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ…

Read More

മുൻവൈരാഗ്യം വാക്കേറ്റത്തിലെത്തി ; വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടേറ്റ യുവാവിന് ഗുരുതര പരിക്ക്

വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. ഇടുക്കി അടിമാലി ഒഴുവത്തടം തച്ചിലേത്ത് ജോസഫ് മാത്യുവിനാണ് (36) പരിക്കേറ്റത്. സംഭവത്തില്‍ പ്രതിയായ ഒഴിവത്തടം സെറ്റില്‍മെന്റ് ഭാഗം സ്വദേശി ജോമോന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വാക്കത്തി ഉപയോ​ഗിച്ച് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ജോമോന്‍ വാക്കത്തി ഉപയോഗിച്ച് ജോസഫിനെ വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ജോസഫിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍…

Read More

ഇടുക്കി അടിമാലിയിൽ ഗ്യാസ് സിലണ്ടർ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ഡ്രൈവർക്ക് പരിക്ക്

ഇടുക്കി അടിമാലിക്ക് സമീപം ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി മറിഞ്ഞു. കരടിപ്പാറയിൽ ആണ് അപകടമുണ്ടായത്. ലോറി ഡ്രൈവർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

Read More

ആദിവാസി യുവതി കുടിലിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കി അടിമാലി പഞ്ചായത്തിൽ ആദിവാസി യുവതിയെ കുടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി പഞ്ചായത്തിലെ അഞ്ചാം മൈൽ ആദിവാസി കുടിയിൽ താമസിക്കുന്ന  ബാലകൃഷ്ണന്റെ ഭാര്യ ജലജ (45)യാണ് മരിച്ചത്. കൊലപാതകം എന്ന് സംശയം.  ബാലകൃഷ്ണനെ അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി ഇവരുടെ വീട്ടിൽ വഴക്കുണ്ടായതായി അയൽവാസികൾ പറയുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

ഇടുക്കി അടിമാലിയിൽ വാഹനം മറിഞ്ഞ് അപകടം ; ഒരു വയസുള്ള കുട്ടി അടക്കം 3 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തൻവിക് (1 വയസ്), തേനി സ്വദേശി ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർ കുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. 16 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദേവികുളം…

Read More

പണം ഇടപാടിനെ ചൊല്ലി തർക്കം; യുവാവിന്റെ കൈപ്പത്തി വെട്ടി മാറ്റി, പ്രതി പിടിയിൽ

അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയിൽ മരപ്പണിക്കാരനാണ് വിജയരാജ്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. അടിമാലി പൊളിഞ്ഞപാലം ജങ്ഷനിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ബിജുവിന്റെ ആക്രമണത്തിൽ വിജയരാജിന്റെ കൈപ്പത്തിൽ 80 ശതമാനം അറ്റുപോയി. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേർത്തു. വിജയരാജ് അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇരുവരും തമ്മിൽ നേരത്തെ തന്നെ…

Read More

അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച കേസ്; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. സിപിഐഎം അടിമാലി ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലുള്ള സൽക്കാര ബ്രാഞ്ച് സെക്രട്ടറി കോച്ചേരിൽ സഞ്ജു, മന്നാംകാല സ്വദേശി ജസ്റ്റിൻ എന്നവരാണ് പിടിയിലായത്. എസ് സി- എസ് ടി കമ്മീഷൻ റിപ്പോർട്ട് തേടിയതിന് പിന്നാലെ പൊലീസ് ഇന്നലെയാണ് കേസെടുത്തത്. സംഭവത്തിനു ശേഷം പൂപ്പാറയിലെ ഒരു തോട്ടത്തിൽ പണിക്കായി പോയ മർദ്ദനമേറ്റ വിനീതിനെ അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി മൊഴി രേഖപ്പെടുത്തി.  അടിമാലി…

Read More

വഴിയിൽ കിടന്ന മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവം കൊലപാതകം

ഇടുക്കി അടിമാലിയിൽ വഴിയിൽ കിടന്ന മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ല, മറിച്ച് യുവാവ് വാങ്ങി വിഷം ചേർത്തു നൽകിയതാണെന്ന് പോലീസ് കണ്ടെത്തി. മദ്യത്തിൽ വിഷം കലർത്തിയ അടിമാലി കീരിത്തോട് സ്വദേശി 24വയസുള്ള സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയ്യാൾ നൽകിയ മദ്യം കഴിച്ച് അടിമാലി സ്വദേശി കുഞ്ഞുമോൻ (40) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചിരുന്നു. സുധീഷിന്റെ അമ്മാവനാണ് കുഞ്ഞുമോൻ. മദ്യം കഴിച്ച മനോജ്, അനു…

Read More