എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സമർപ്പിക്കും

എഡിജിപി എം.ആർ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സംസ്ഥാനപൊലീസ് മേധാവി ഇന്ന് വൈകീട്ട് സമർപ്പിക്കും. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ചേർന്ന അടിയന്തര യോ​ഗത്തിലാണ് തീരുമാനം. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായിരുന്നു യോ​ഗം. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു യോ​ഗം. IG സ്പർജൻ കുമാർ, DIG തോംസൺ ജോസ്, SPമാരായ ഷാനവാസ്, മധുസൂദനൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പി.വി അൻവർ എംഎൽഎയുടെ പരാതിയിന്മേലുള്ളതാണോ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി സംബന്ധിച്ച റിപ്പോർട്ടാണോ സമർപ്പിക്കുന്നത് എന്നതിൽ വ്യക്തതയില്ല. അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഒരു…

Read More

വിവാദങ്ങൾക്ക് ഇടയിൽ ശത്രുസംഹാരപൂജ നടത്തി എഡിജിപി എംആര്‍ അജിത് കുമാര്‍; തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലും വഴിപാട്

വിവാദങ്ങള്‍ക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എഡിജിപി എംആര്‍ അജിത് കുമാര്‍. ഞായറാഴ്ച്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. വഴിപാടിന് ശേഷം തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെത്തിയ അദ്ദേഹം പട്ടും താലി, നെയ്‌വിളക്ക്, പുഷ്പാജ്ഞലി എന്നീ വഴിപാടുകളും നടത്തി. ഇതിന് പിന്നാലെ കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. അവിടെയും വിവിധ വഴിപാടുകള്‍ നടത്തിയശേഷമാണ് മടങ്ങിയത്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ തന്നെ സുരക്ഷയ്ക്കായി ഒരുദ്യോഗസ്ഥന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം എ ആര്‍ ക്യാമ്പിലെത്തി. വൈകിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും. ആര്‍എസ്എസ്…

Read More

‘മുഖ്യമന്ത്രി പറഞ്ഞത് മുഖവിലക്കെടുക്കുന്നു’; എഡിജിപിയെ മാറ്റാൻ ഇനിയും വൈകരുതെന്ന് പ്രകാശ് ബാബു

എഡിജിപിയെ മറ്റാതെ മുന്നോട്ട് പോകാൻ ഗവൺമെന്‍റിന് പ്രയാസമായിരിക്കുമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അതിന്‍റെ പേരിൽ ഒരു തർക്കത്തിനില്ല. അന്വേഷിച്ച് ഒരു നിഗമനത്തിലെത്തി ചേരാൻ കഴിയുന്ന വിഷയമല്ല ഇത്. ഇതൊരു രാഷ്ട്രിയ വിഷയമാണ്. എഡിജിപിക്കെതിരെ തുടർച്ചയായ പല വിഷയങ്ങളും വന്നു. എഡിജിപിയെ മാറ്റുന്നത് നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇതൊരു ഉറപ്പിന്‍റെ കാര്യമല്ല. മുഖ്യമന്ത്രി പറഞ്ഞതിനെ മുഖവിലക്കെടുക്കുകയാണെന്നും പ്രകാശ് ബാബു കൊല്ലത്ത് പറഞ്ഞു. യുവകലാസാഹിതി സംസ്ഥാന നേതൃത്വ ക്യാമ്പ്…

Read More

‘ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ല’: ബിനോയ്‌ വിശ്വം

സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കടുത്ത നിലപാടുമായി സിപിഐ. ആർ എസ് എസ് ബന്ധമുളള എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു. ‘ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല’. നിലപാടിൽ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.   സിപിഎം പ്രവർത്തകരുടെ കൊലവിളി…

Read More

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ

എഡിജിപി- ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിന്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. ഇന്നലെയാണ് നോട്ടീസ് നൽകിയത്.

Read More

കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാൻ്റെ കണ്ടുപിടിത്തം; എഡിജിപി അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം

എഡിജിപി എം ആർ അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം. അജിത് കുമാർ നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നാണ് വിമർശനം.   എന്നാണ് ലേഖനത്തിലെ പരിഹാസം.  പൂരം കലക്കൽ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്നതാണ് ഈ ചിത്രം. പൂരം പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. എഡിജിപി അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനംസുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും വീഡിയോയിൽ നിന്ന് വ്യക്തമാണ്. നാണംകെട്ട റിപ്പോർട്ട്…

Read More

സിപിഐയുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല, വിജിലൻസ് അന്വേഷണത്തിന്‍റെ റിപ്പോർട്ട്‌ വരട്ടെ: ടിപി രാമകൃഷ്ണന്‍

എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച സർക്കാർ ന്യായീകരണം എന്തു കൊണ്ട് സിപിഐക്കു ബോധ്യപ്പെടുന്നില്ലെന്ന് സിപിഐയോട് തന്നെ ചോദിക്കണമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത തനിക്കില്ല. വിജിലൻസ് അന്വേഷണത്തിന്‍റെ റിപ്പോർട്ട്‌ വരട്ടെ. അപ്പോഴേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട പരാതിയും ഗവൺമെന്‍റിന് മുന്നിലുണ്ട്. അത് സംബന്ധിച്ചും ഉചിതമായ തീരുമാനം ഗവൺമെന്‍റ് എടുക്കും പി ശശിക്കെതിരായ…

Read More

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണം; വീണ്ടും ആവശ്യപ്പെട്ട് സിപിഐ

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ. ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണം. കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്നാണ് സിപിഐ ഉയര്‍ത്തുന്ന ചോദ്യം. ഇത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ടെന്ന് സിപിഐ ദേശീയ നിർവാഹകസമിതി അംഗം കെ പ്രകാശ് ബാബു പറഞ്ഞു. കുറഞ്ഞപക്ഷം പൊലീസ് മേധാവിയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങൾ അറിയിക്കേണ്ടതാണ്. അജിത് അതിന് തയ്യാറായില്ലെങ്കിൽ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കെ പ്രകാശ് ബാബു…

Read More

‘സന്ദർശനത്തിൽ കുറ്റം പറയാൻ യോഗ്യത ആർക്കാണ്?’;രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ കൽപ്പിക്കുന്നവർ ക്രിമിനലുകളാണെന്ന് സുരേഷ് ഗോപി

എഡിജിപി എംആർ അജിത്കുമാറും ആർഎസ്എസ് നേതാക്കളും കൂടിക്കാഴ്ച നടത്തിയത സംഭവത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി രംഗത്ത്. രാഷ്ട്രീയത്തിൻറെ മൂല്യച്യുതിയിൽ എരി തീ ഒഴിക്കുന്ന ചർച്ചകളാണ് നടക്കുന്നത്. രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ കൽപ്പിക്കുന്നവർ ക്രിമിനലുകളാണ്. സന്ദർശനത്തിൽ കുറ്റം പറയാൻ യോഗ്യത ആർക്കാണ് ഉള്ളത്. നമ്മളെ ചോദ്യം ചെയ്യാൻ അർഹരായ ഒരാളും മറുപക്ഷത്ത് ഇല്ല. ഒരുത്തനും ചോദ്യം ചെയ്യാൻ വരില്ലെന്ന് ധൈര്യം ഉണ്ട്. രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കൽപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. നായനാർ എന്ന മുഖ്യമന്ത്രിയും പി.പി.മുകുന്ദൻ എന്ന ബിജെപി…

Read More