പൂരം കലക്കലിലെ എഡിജിപി റിപ്പോർട്ട് തളളി സർക്കാർ; പുനരന്വേഷണം വേണമെന്ന് നിർദേശം, എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണത്തിനും ശുപാർശ

തൃശൂർ പൂരം കലക്കലിലെ എഡിജിപി എം.ആർ അജിത് കുമാറിൻറെ റിപ്പോർട്ട് സർക്കാർ തള്ളി. പുനരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണത്തിനും ശുപാർശ ചെയ്തു. പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്നും ശുപാർശയുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം വന്നേക്കും. തൃശൂർ പൂരം കലക്കലിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തുടരന്വേഷണത്തിൻറെ സൂചന നൽകിയിരുന്നു. എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ ശുപാർശയോടുകൂടി ലഭിച്ചു എന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞിരുന്നു.ആഭ്യന്തര സെക്രട്ടറിയുടെ നിലപാടറിഞ്ഞശേഷം തുടർ…

Read More

എഡിജിപി അജിത് കുമാർ അന്വേഷിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണം; കെ.എം ഷാജി

എഡിജിപി എം.ആർ അജിത് കുമാർ അന്വേഷിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണമെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. ഉത്തരേന്ത്യയിലെ ട്രെയിൻ ആക്രമണ പരമ്പര പോലെ ഒര​ു രാഷ്ട്രീയം എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന് പിന്നിലുണ്ടായിരുന്നു. 2023 ഏപ്രിൽ രണ്ടിനാണ് ഇത് സംഭവിക്കുന്നത്. ഒരു മാസത്തിന് ശേഷമായിരുന്നു കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനായി കേരളത്തിൽനിന്നുള്ള ആസൂത്രിതമായ നീക്കമായിരുന്നു ട്രെയിൻ തീവെപ്പെന്ന് കെ.എം ഷാജി പറഞ്ഞു. കേസ് അന്വേഷിച്ച എഡിജിപി എം.ആർ അജിത് കുമാർ…

Read More

അന്‍വറിന്റെ പരാതി ഗൗരവത്തിലെടുത്ത് സിപിഎം; വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും

പി വി അന്‍വര്‍ എംഎല്‍എ പാര്‍ട്ടിക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ സിപിഎം. അന്‍വര്‍ നല്‍കിയ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം നേതൃത്വം സൂചിപ്പിച്ചു. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരാതി ചര്‍ച്ച ചെയ്യും. എഡിജിപി എം ആര്‍ അജിത് കുമാര്‍, പാര്‍ട്ടി സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി ശശിക്കുമെതിരെ പി വി അന്‍വര്‍ നല്‍കിയ പരാതിയിലെ കാര്യങ്ങളും ഗൗരവമായി പരിശോധിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് സിപിഎം സംസ്ഥാന…

Read More