
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസ് ; പൊലീസ് വീഴ്ച അന്വേഷിക്കാൻ എഡിജിപിയുടെ നിർദേശം
പാലക്കാട് നെന്മാറ കൊലക്കേസിലെ പൊലീസ് വീഴ്ച അന്വേഷിക്കാൻ എഡിജിപിയുടെ നിർദേശം. അന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാൻ എഡിജിപി മനോജ് എബ്രഹാം പാലക്കാട് എസ്.പിക്ക് നിർദ്ദേശം നൽകി . പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കാതിരുന്നത് ഗൗരവമായാണ് ആഭ്യന്തര വകുപ്പ് കാണുന്നത്. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യ ഉപാധി നെന്മാറ പഞ്ചായത്ത് പരിധി എന്നാക്കി മാത്രമാണ് പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി മാറ്റിയത്. കോടതി ഉത്തരവ് ലംഘിച്ചാണ് പ്രതിയായ ചെന്താമര നെന്മാറ പഞ്ചായത്ത്…