അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിന് മുൻപ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടി ; ജോഷ് ഹേസൽവുഡ് പരിക്കേറ്റ് പുറത്ത്

ഇന്ത്യക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി പേസര്‍ ജോഷ് ഹേസല്‍വുഡിന്‍റെ പരിക്ക്. പരിക്കുള്ള ഹേസല്‍വുഡ് ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന ഡേ നൈറ്റ് ടെസ്റ്റില്‍ കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ഇന്ത്യക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹേസല്‍വുഡിന്‍റെ അഭാവം അഡ്‌ലെയ്ഡില്‍ ഓസീസിന് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഹേസല്‍വുഡിന്‍റെ പകരക്കാരായി ഷോണ്‍ ആബട്ട്, ബ്രെണ്ടന്‍ ഡോഗറ്റ് എന്നിവരെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഓസ്ട്രേലിയ ഉള്‍പ്പെടുത്തി. ഹേസല്‍വുഡ് ടീമിനൊപ്പം തുടരുമെന്നും മൂന്നാം ടെസ്റ്റില്‍ കളിക്കാനാകുമെന്നാണ്…

Read More