രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; സോണിയാ​ ഗാന്ധിയുടെ പരാമർശം വിവാദത്തിൽ, അന്തസിനെ മുറിവേൽപ്പിക്കുന്നത്: വിമർശനവുമായി രാഷ്ട്രപതി ഭവൻ

രാഷ്ട്രപതിയുടെ അഭിസംബോധനക്കെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ പരിഹാസം വിവാദത്തിൽ കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി ഭവൻ രം​ഗത്ത്. പ്രസിഡൻറ് വായിച്ച് ക്ഷീണിച്ചെന്നും കഷ്ടമാണെന്നുമുള്ള പ്രതികരണത്തിലാണ് രാഷ്ട്രപതി ഭവൻ കടുത്ത അതൃപ്തി അറിയിച്ചത്. സോണിയാ ഗാന്ധിയുടേത് അന്തസിനെ മുറിവേൽപ്പിക്കുന്ന പരാമർശമാണെന്നും അംഗീകരിക്കാൻ ആകില്ലെന്നും രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. സംഭവത്തിൽ സോണിയാ​ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രം​ഗത്തെത്തി. സോണിയാ​ഗാന്ധിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് പ്രിയങ്ക ​ഗാന്ധിയും പ്രതികരിച്ചു.  സോണിയാ​ഗാന്ധി മാപ്പ് പറയണമെന്ന് പാർലമെൻ്ററി കാര്യ…

Read More

‘റഷ്യയെ രക്ഷിച്ചത് ഞാൻ; ഇനിയും ഒരുപാട് കുതിക്കാനുണ്ട്’: ഭരണനേട്ടങ്ങളിൽ അഭിമാനിക്കണമെന്ന്‌ പുട്ടിൻ

താനാണു റഷ്യയെ രക്ഷിച്ചതെന്ന‌ു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. കാൽ നൂറ്റാണ്ട് ഭരണകാലയളവിൽ രാജ്യം കൈവരിച്ച നേട്ടങ്ങളിൽ റഷ്യക്കാർ അഭിമാനിക്കണമെന്നും പുതുവത്സര പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 1999 ഡിസംബർ 31നാണ് പുട്ടിൻ റഷ്യയുടെ ആക്ടിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ‘‘പ്രിയ സുഹൃത്തുക്കളെ, 2025 പിറന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം പൂർത്തിയായി. റഷ്യയ്ക്ക് ഇനിയും ഒരുപാട് കുതിക്കാനുണ്ട്. ഇതിനകം നേടിയ നേട്ടങ്ങളിൽ നമുക്ക് അഭിമാനിക്കാം. ഒരു പുതുവർഷത്തിന്റെ പടിവാതിൽക്കൽ, നമ്മൾ ഭാവിയെ കുറിച്ച് ചിന്തിക്കുകയാണ്. എല്ലാം ശരിയാകുമെന്ന് നമുക്ക് ഉറപ്പുണ്ട്. നമ്മൾ…

Read More

ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി; രാജ്യത്തിനായുള്ള പോരാട്ടം തുടരും:

തിരഞ്ഞെടുപ്പു പരാജയത്തിൽ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാൻ അണികളോട് ആഹ്വാസം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ കമല, തിരഞ്ഞെടുപ്പു പ്രചരണവേളയിൽ ഉന്നയിച്ച വിഷയങ്ങളിൽ പോരാട്ടം തുടരുമെന്നും ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പു ഫലം പുറത്തുവരവേ, ഡോണൾഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടനിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കമല. ‘ഇന്ന് എന്റെ മനസ്സും ഹൃദയവും അങ്ങേയറ്റം നിറഞ്ഞിരിക്കുന്നു. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി. നാം പ്രതീക്ഷിച്ചതോ…

Read More

ഡ്രോണുകൾ പൊലീസിന് ശല്യമാകുന്നു; നേരിടാൻ പരുന്തുകളെ കളത്തിലിറക്കി തെലങ്കാന

വിഐപി സന്ദർശനത്തിനും വലിയ പരിപാടികൾക്കും ഇടയിൽ പൊലീസിന് വെല്ലുവിളിയാവുന്ന ഡ്രോണുകളെ നേരിടാൻ പരുന്തുകളുമായി തെലങ്കാന പൊലീസ്. പ്രത്യേക പരിശീലനം നേടിയ പരുന്തുകളെ ഉപയോഗിച്ചാണ് ഡ്രോണുകളെ വരുതിയിലാക്കുക. യൂറോപ്യൻ രാജ്യങ്ങളായ നെതർലാൻഡും ഫ്രാൻസിലും പിന്തുടുന്ന രീതിയാണ് തെലങ്കാന പൊലീസ് പരീക്ഷിക്കുന്നത്. മൂന്ന് വർഷത്തോളം നീണ്ട പരിശീലനത്തിന് ശേഷമാണ് തെലങ്കാന പൊലീസിന്റെ ഈ പരുന്തുകൾ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് മൊയിൻബാദിൽ വച്ച് പരുന്തുകളെ ഉപയോഗിച്ചുള്ള ഈ ഡ്രോൺ നേരിടലിന്റെ ട്രയൽ നടന്നത്. ഡിജിപി രവി ഗുപ്ത മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ,…

Read More