ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അറസ്റ്റ് വാറൻ്റ് ; ഹൈക്കോടതി നടപടി കോടതിയലക്ഷ്യ ഹർജിയിൽ

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നൽകി. ഭിന്നശേഷിക്കാരനായ ഡോക്ടര്‍ക്ക് പ്രൊമോഷന്‍ നല്‍കണമെന്ന ഉത്തരവിറക്കാത്തതിലാണ് കടുത്ത നടപടി. ആരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ ഡോ. ബി ഉണ്ണികൃഷ്ണന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. 2023ലായിരുന്നു ഡോ. ഉണ്ണികൃഷ്ണന് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും പുനപരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളി….

Read More

അഡീ.ചീഫ് സെക്രട്ടറിക്കും കെ.ഗോപാലകൃഷ്ണൻ ഐഎസിനും എതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എൻ.പ്രശാന്ത് ഐഎഎസ്

അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനും കെ ഗോപാലകൃഷ്ണൻ ഐ എ എസിനുമെതിരെ രൂക്ഷ വിമർശനവുമായി എൻ പ്രശാന്ത് ഐ എ എസ്. രണ്ട് ഉദ്യോഗസ്ഥരും തന്നെ കുടുക്കാൻ വ്യാജ ഫയൽ ഉണ്ടാക്കിയെന്നാണ് ആരോപണം. തെളിവായി ഇ ഓഫീസ് ലോഗ് രേഖകളും പ്രശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ചു. ഈ-ഓഫീസിലെ പിഡിഎഫ് ഫയലിന്റെ ഏറ്റവും താഴെ ഡൗൺലോഡ്‌ ചെയ്ത വ്യക്തിയുടെ വിവരം കാണിക്കും. ഈ ഭാഗമാണ് പ്രശാന്ത് പങ്കുവെച്ചത്. കുറ്റാരോപണ മെമ്മോ കൈപ്പറ്റിയതിനു ശേഷമാണ് എൻ.പ്രശാന്ത് വീണ്ടും വിമർശനം ഉന്നയിച്ചിരിക്കുന്നത്.   

Read More