മണിപ്പുരിൽ സംഘർഷം രൂക്ഷം; കൂടുതൽ അർധസൈനിക വിഭാ​ഗങ്ങളെ അയച്ച് കേന്ദ്രം

മണിപ്പുരിൽ സംഘർഷം രൂക്ഷമാകുന്ന പ്രദേശങ്ങളിലേക്ക് കൂടുതൽ അർധസൈനിക വിഭാഗങ്ങളെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള 2500 പേരെയാണ് മണിപ്പുരിലേക്ക് അയച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 13 പേർ കൊല്ലപെട്ട ജിരിബാം ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് ഇവരെ വ്യന്യസിക്കുക. അതേസമയം, കേന്ദ്രസേനാ അംഗങ്ങളുമായി സഹകരിക്കില്ലെന്ന് കുക്കി വിദ്യാർഥിസംഘടന അറിയിച്ചു. അസമിൽ നിന്ന് സി.ആർ.പി.എഫിന്റെ പതിനഞ്ച് കമ്പനിയും, ത്രിപുരയിൽ നിന്ന് ബി.എസ്.എഫിന്റെ അഞ്ച് കമ്പനിയുമാണ് മണിപ്പുരിലേക്ക് അയച്ചത്. ബുധനാഴ്ച രാത്രിയോടെ ഇതിൽ 1200 സേന അംഗങ്ങൾ മണിപ്പുരിലെത്തി. തുടർന്ന്,…

Read More

പാർലമെൻ്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതല; ജി 7 ഉച്ചകോടിയിലെ ഇന്ത്യൻ പ്രതിനിധി: സുരേഷ് ഗോപിയ്ക്ക് അധിക ചുമതല നൽകി പ്രധാനമന്ത്രി

കേന്ദ്ര മന്ത്രിസഭാംഗമായ തൃശ്ശൂർ എംപി സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി. ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതിനൊപ്പം   യും സുരേഷ് ഗോപിയെ ഏൽപിച്ചു. കേരളത്തിലെ വഖഫ് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡൽഹിയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലെത്തിയ സുരേഷ് ഗോപിയെ വൈകിട്ട് നേരിൽക്കണ്ടാണ് പ്രധാനമന്ത്രി അധിക ചുമതല നൽകിയത്. കേന്ദ്രമന്ത്രി പദത്തിലിരിക്കേ സിനിമാഭിനയം വേണ്ടെന്നാണ് സുരേഷ് ഗോപിയാട് കേന്ദ്രമന്ത്രി…

Read More

ജമ്മു കശ്മീരിൽ ലഫ്റ്റനന്‍റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ; ഉത്തരവിറക്കി സർക്കാർ

ജമ്മു കശ്മീരിൽ ​ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി സർക്കാർ ഉത്തരവിറക്കി. പോലീസ്, അഴിമതി വിരുദ്ധ വിഭാ​ഗം, അഖിലേന്ത്യ സർവീസ് തുടങ്ങിയവയിലെ പ്രധാന നിർദേശങ്ങൾക്ക് ലഫ്റ്റനന്‍റ് ​ഗവർണറുടെ അനുമതി തേടണം. പ്രോസിക്യൂഷൻ അനുമതിയിലും ഉന്നത ഉദ്യോ​ഗസ്ഥരുടെ നിയമനങ്ങൾക്കും ​ഗവണറുടെ അനുമതി അനിവാര്യമാണ്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപാണ് ​ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയത്. ചീഫ് സെക്രട്ടറി മുഖാന്തരമാണ് ഗവർണറുടെ അനുമതി തേടേണ്ടത്. ഈ വർഷം അവസാനം ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ ഭേദഗതി എന്നതാണ്…

Read More

പ്ലസ് വൺ സീറ്റ് ക്ഷാമം; മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം 7478 സീറ്റുകളുടെയും കാസർകോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്ത്‌ 7 താലൂക്കിൽ സയൻസ് സീറ്റ് അധികവും കൊമേഴ്സ്‌, ഹ്യൂമാനീറ്റിസ് സീറ്റുകള്‍ കുറവുമാണ്. മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. അധിക ബാച്ച് തീരുമാനിക്കാൻ നിയോഗിച്ച രണ്ടംഗ സമിതി ജൂലായ്‌…

Read More

ഡീസൽ വാഹനങ്ങൾക്ക് 10% അധികനികുതി; നിർദേശം ധനവകുപ്പിന് കൈമാറുമെന്ന് ഗഡ്കരി

ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് 10% അധിക നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച നിർദേശം ധനവകുപ്പിന് ഇന്നു കൈമാറുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അധികനികുതി ഏർപ്പെടുത്തുന്നതോടെ പുതിയ ഡീസൽ വാഹനങ്ങളുടെ വില ഉയരും. ഡൽഹിയിൽ ഒരു പരിപാടി സംസാരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഡീസൽ വാഹനങ്ങളുടെ ഉത്പാദനം വാഹന വ്യവസായികൾ കുറയ്ക്കണമെന്നും അല്ലാത്തപക്ഷം അധികനികുതി ഏർപ്പെടുത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക്…

Read More