
രാജ്യത്ത് തൊഴിലില്ല; യുവാക്കൾ 12 മണിക്കൂർ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു: രാഹുൽ ഗാന്ധി
രാജ്യത്ത് തൊഴിലില്ലായ്‌മ ഇല്ലെങ്കില്‍ യുവാക്കള്‍ 12 മണിക്കൂർ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സംഭാലില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശം. കോണ്‍ഗ്രസ് നേതാവിന്റെ ഭാരത് ജോഡോ ന്യായ് യാത്ര മൊറാദാബാദ്, അംറോഹ വഴി സംഭാലിലെത്തി, അവിടെ കോണ്‍ഗ്രസ്, സമാജ്‌വാദി പാർട്ടി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വധേരയെയും സ്വീകരിച്ചു. ചന്ദൗസിയില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി ഒരു യുവാവിനോട് എത്ര മണിക്കൂർ മൊബൈല്‍…