
തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനും; ധന്യ ഓൺലൈൻ റമ്മിക്ക് അടിമയെന്ന് പൊലീസ്
മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. രണ്ട് കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ഇൻകം ടാക്‌സ് ധന്യയോട് തേടിയിരുന്നു. എന്നാൽ വിവരങ്ങൾ ഒന്നും തന്നെ ധന്യ കൈമാറിയിട്ടില്ല. രണ്ട് വർഷത്തിനിടെ ധന്യ വലപ്പാട് സ്ഥലം വാങ്ങിയിരുന്നു. വലപ്പാട്ടെ വീടിന് മുന്നിൽ 5 സെന്റ് സ്ഥലം വാങ്ങിയെങ്കിലും അധാരം നടത്തിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. തട്ടിപ്പ് തുടങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന…