അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പ് പാലം മോഷണം പോയി; 4 പേർ പിടിയിൽ

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആറായിരം കിലോ തൂക്കമുള്ള പാലം മോഷണം പോയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മുംബയിലെ മലാഡിലുള്ള ഓവുചാലിന് കുറുകെവച്ച 90 അടി നീളമുള്ള പാലമാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു. ഏതാനും മാസങ്ങൾക്കുമുമ്പ് ഇവിടെ സ്ഥിരം പാലം നിർമിച്ചിരുന്നു. തുടർന്ന് ഓടയ്ക്കു കുറുകെ താത്ക്കാലികമായി വച്ച ഈ ഇരുമ്പുപാലം സമീപത്തേക്ക് മാറ്റിയിട്ടിരുന്നു. ജൂൺ 26 നാണ് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന പാലം കാണാതായതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അദാനി ഗ്രൂപ്പ് പൊലീസിൽ…

Read More

ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ‘നസ്രത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കേണ്ട’ എന്ന ബൈബിള്‍ വാചകത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് ചെന്നിത്തല

മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിൽ വിമർശനവുമായി രമേശ് ചെന്നിത്തല. ഗുജറാത്തിൽ നിന്നുള്ള വിധി കേട്ടപ്പോൾ യേശുദേവൻ പറഞ്ഞ ഒരു വാചകമാണ് എനിക്ക് ഓർമ്മ വന്നതെന്ന് പറഞ്ഞ ചെന്നിത്തല, നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ടെന്നതാണെന്നും പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസിനെ നേരിടും. 10 കേസുകൾ രാഹുൽ ഗാന്ധിയുടെ പേരിൽ ഉണ്ടെന്നാണ് കോടതി പറഞ്ഞത്. ആരാണീ കേസുകൾ കൊടുക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിൽ ബി ജെ പി…

Read More

ട്രെയിൻ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അദാനി

ഒഡിഷയിലെ ബാലേസോർ ട്രെയിൻ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് വ്യവസായിയും രാജ്യത്തെ പ്രധാന കോടീശ്വരനുമായ ​ഗൗതം അദാനി. ട്രെയിൻ അപകടം ഞങ്ങളിൽ അ​ഗാധമായ ദുഃഖമുണ്ടാക്കി. അപകടത്തിൽ രക്ഷിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും വഹിക്കാൻ അദാനി ​ഗ്രൂപ് തീരുമാനിച്ചു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തെ സഹായിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും അദാനി ട്വിറ്ററില്‍ കുറിച്ചു. 

Read More

 ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതുകൊണ്ട് പ്രതിപക്ഷ ഐക്യം തകരില്ല: ശരദ് പവാർ

 അദാനി വിഷയത്തിലെ ഭിന്നാഭിപ്രായം പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാകില്ലെന്ന് എൻ.സി. പി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ. പല പാർട്ടികൾ ഒന്നിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. സവർക്കർ വിഷയത്തിലും അത് പ്രകടമായിരുന്നു. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഞാനത് പ്രകടിപ്പിച്ചതാണ്. ചർച്ചയിലൂടെ അത് പരിഹരിക്കപ്പെട്ടു. ഭിന്നാഭിപ്രായങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടണം. പ്രതിപക്ഷ ഐക്യം തകർന്നുവെന്നു പറയുന്നത് ആരാണെന്ന് എനിക്കറിയില്ല. ഞാൻ എന്റെ കാഴ്ചപ്പാട് പറഞ്ഞുവെന്നേയുള്ളൂ. അദാനിയെ വാഴ്ത്തുകയല്ല, വാസ്തവം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത് -പവാർ…

Read More

അംബാനിയും അദാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ ഓർക്കണം: ശരത് പവാർ

അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം തള്ളി എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ. ‘അദാനിയും അംബാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ കൂടി ഓർക്കണം. സംയുക്ത പാർലിമെന്ററി സമിതിയിൽ ഭരണപക്ഷത്തിന്റെ ആധിപത്യമായതിനാൽ സത്യം പുറത്തുവരില്ല. സത്യം പുറത്തുകൊണ്ടുവരാൻ അന്വേഷണം നടത്തണം’. ശരത് പവാർ ആവശ്യപ്പെട്ടു. ഹിൻഡൻ ബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി തന്നെ പാർലിമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യമാണ് കഴിഞ്ഞ ദിവസം വരെ ഉന്നിയച്ചുകൊണ്ടിരുന്നത്. എന്നാൽ അതിൽ നിന്നും വിഭിന്നമായ അഭിപ്രായമാണ് ശരത്…

Read More

‘അദാനി മോദിയുടെ വിധേയൻ’; പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര വിജയകരമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾക്ക് പറയാനുള്ളത് കേട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം അങ്ങനെ നിരവധി പ്രശ്‌നങ്ങൾ ജനങ്ങൾ പങ്കുവച്ചു. കർഷകർ അവരുടെ പ്രശ്‌നങ്ങൾ പറഞ്ഞു. ഉത്പന്നങ്ങൾക്ക് വിലയില്ലെന്ന പരാതി കേട്ടു. ആദിവാസികൾ അടക്കമുള്ളവർ അവരുടെ പ്രശ്‌നങ്ങൾ പറഞ്ഞു. അഗ്‌നി വീറുകൾക്ക് പറയാനുള്ളതും കേട്ടു. പദ്ധതിയിൽ പെൻഷൻ ഇല്ലാത്തതിലെ  ആശങ്ക…

Read More

അദാനി വിവാദം; പാർലമെന്റിൽ ഇരുസഭകളിലും പ്രതിഷേധം

അദാനി വിവാദത്തിൽ ഇന്നും പാർലമെൻറിൽ പ്രതിഷേധം. ചോദ്യോത്തര വേളക്കിടെ ലോക് സഭയും, രാജ്യസഭയും പിരിഞ്ഞു. നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ കോൺഗ്രസടക്കം 15 പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. അദാനിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കോൺഗ്രസ് അതിരൂക്ഷ വിമർശനം ഉയർത്തി. ചോദ്യോത്തര വേള തുടങ്ങിയ ഉടൻ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. രാജ്യസഭയിൽ ചെയറിനടുത്തെത്തി ആം ആദ്മി പാർട്ടി എം പി സഞ്ജയ് സിംഗ് മുദ്രാവാക്യം മുഴക്കി. എന്നാൽ അടിയന്തര…

Read More

അദാനിയെ പിന്തള്ളി; സമ്പന്ന പട്ടികയില്‍ ഒന്നാമനായി വീണ്ടും അംബാനി 

ഒരു വര്‍ഷം മുമ്പ് പിടിച്ചെടുത്ത സ്ഥാനം അദാനിക്ക് നഷ്ടമായി. രാജ്യത്തെ സമ്പന്നരില്‍ സമ്പന്നായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി ഫോബ്‌സ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്. 50 ദിവസത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലേറെയാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഇതോടെ അംബാനിയുടെ ആസ്തിയേക്കാള്‍ അദാനിയുടെ സമ്പത്തില്‍ 40 കോടി ഡോളര്‍ കുറവുണ്ടായി. നിലവില്‍ അദാനിയുടെ ആസ്തി 84 ബില്യണ്‍ യുഎസ്…

Read More

അദാനിക്ക് ഒറ്റ ദിവസം 90,000 കോടി നഷ്ടം; റിപ്പോർട്ടിൽ ഉറച്ച് ഹിൻഡൻബർഗ്

അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ്. റിപ്പോർട്ടിലുന്നയിച്ച 88 ചോദ്യങ്ങൾക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും ഏതു നടപടിയും നേരിടാൻ തയാറാണെന്നും അവർ വ്യക്തമാക്കി.  വിശദമായ രേഖകളുടെ പിൻബലത്തിലാണ് റിപ്പോർട്ട്. നിയമനടപടിക്ക് അദാനി മുതിരുന്നതിൽ കഴമ്പില്ലെന്നും ഹിൻഡൻബർ അറിയിച്ചു. റിപ്പോർട്ട് നിക്ഷേപകരിൽ അനാവശ്യഭീതി ഉണ്ടാക്കിയെന്നാരോപിച്ച്  അദാനി ഗ്രൂപ്പ് നിയമ നടപടിക്കൊരുങ്ങവെയാണ് ഹിൻഡൻബർഗ് നിലപാട് വ്യക്തമാക്കിയത്. അദാനി ഗ്രൂപ്പിൻറെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ചിൻറെ പ്രധാന കണ്ടെത്തൽ….

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1951 ജൂൺ ഒന്നിനാണ് ജനനം. 250 ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. നാടകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഏഴുനിറങ്ങളാണ് ആദ്യ സിനിമ. ……………………………….. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. അദാനിയാണ് കോടതിയില്‍ ആവശ്യമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന് അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല. വിഷയത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. ……………………………….. കോട്ടയം ഡിസിസിയുടെ എതിര്‍പ്പ് വകവെക്കാതെ ശശി തരൂര്‍….

Read More