
ഓഹരി വിവാദവും ഹിൻഡൻബർഗ് റിപ്പോർട്ടുമെല്ലാം പഴങ്കഥ; അദാനി പോർട്സിന്റെ ഓഹരി വില റെക്കോർഡിൽ
ഹിൻഡൻ ബർഗ് വിവാദവും ഓഹരി വിലയിലെ തകർച്ചയുമെല്ലാം പഴങ്കഥ. അദാനി ഗ്രൂപ്പിലെ ഓരോ സ്ഥാപനങ്ങളും ഓഹരി വിപണിയിൽ ശക്തമായ നിലയിൽ തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ അദാനി പോർട്ട്‌സ് ഓഹരി വില ഒരു ശതമാനം ഉയർന്ന് റെക്കോർഡ് നിലയിൽ എത്തി. ഫെബ്രുവരി മാസത്തിലെ ചരക്ക് ഇടപാടുകളിൽ 33% വാർഷിക വർദ്ധനവ് കമ്പനി റിപ്പോർട്ട് ചെയ്തതോടെയാണ് ഓഹരികളുടെ കുതിപ്പ്. വ്യാപാരത്തിനിടെ അദാനി പോർട്ട്സ് ഓഹരികൾ 1.32 ശതമാനം ഉയർന്ന് 1,356.50 രൂപയിലെത്തി. ഡിസംബർ പാദത്തിൽ, അദാനി പോർട്ട്‌സിന്റെ അറ്റാദായം 70% വർധിച്ച്…