ഹിൻഡൻബെർഗ് റിപ്പോർട്ട് തള്ളി സെബി ; അദാനി ഗ്രൂപ്പിന് എതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വിശദീകരണം

ഹിൻഡൻ ബർഗ് ആക്ഷേപം തള്ളി സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ).അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് സെബി വ്യക്തമാക്കി.24 ആക്ഷേപങ്ങളിൽ ഇരുപത്തിമൂന്നും അന്വേഷിച്ചു. ഒന്നിലെ നടപടി കൂടി ഉടൻ പൂർത്തിയാക്കും.അന്വേഷണത്തിൻ്റെ ഭാഗമായി അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകുകയും മൊഴിയെടുക്കുകയും ചെയ്തു.ചെയർപേഴ്സൺ മാധബി പുരി ബുച്ചി അവർക്കെതിരായ ആക്ഷേപം നിഷേധിച്ച് കഴിഞ്ഞെന്നും സെബി കൂട്ടിച്ചേര്‍ത്തു. അദാനിക്ക് പങ്കാളിത്തമുള്ള നിഴല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടായിരുന്നുവെന്ന ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍…

Read More

ഹിൻഡൻബർഗ് ഉയർത്തിയ ആരോപണം തള്ളി അദാനി ഗ്രൂപ്പ്

ഹിൻഡൻബർഗ് ഉയർത്തിയ ആരോപണം തള്ളി അദാനി ഗ്രൂപ്പ് രം​ഗത്ത്. ഇന്ത്യൻ നിയമങ്ങളെ പൂർണ്ണമായും അവഹേളിക്കുന്ന, വസ്‌തുതകളെ അവഗണിച്ച് വ്യക്തിഗത ലാഭത്തിനായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള നിഗമനങ്ങളിൽ തയ്യാറാക്കിയ റിപ്പോർട്ടാണെന്നാണ് അദാനി ഗ്രൂപ്പ് ആരോപിക്കുന്നത്. സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും അവരുടെ ഭർത്താവിനും അദാനി പണമിടപാട് അഴിമതിയിൽ ഉൾപ്പെട്ട വിദേശ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഹിൻഡൻ ബർഗിന്റെ കണ്ടെത്തൽ. കൂടാതെ അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്. അദാനി ഗ്രൂപ്പിനെതിരായ ഈ ആരോപണങ്ങൾ ഞങ്ങൾ…

Read More

ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അമേരിക്കയിൽ അന്വേഷണം

അദാനി ഗ്രൂപ്പിനും കമ്പനിയുടെ തലവൻ ഗൗതം അദാനിക്കുമെതിരെ അമേരിക്കയിൽ അന്വേഷണമെന്ന് റിപ്പോര്‍ട്ട്. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികൾ ഏതെങ്കിലും രീതിയിലുള്ള അഴിമതിയുടെ ഭാ​ഗമായിട്ടുണ്ടോയെന്ന് യു.എസ് അധികൃതർ അന്വേഷിക്കുന്നതായാണ് റിപ്പോർട്ട്. കമ്പനി കൈക്കൂലിയിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന യു.എസ് പ്രോസിക്യൂട്ടർമാരുടെ അന്വേഷണം വിപുലീകരിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. അമേരിക്കൻ മാധ്യമമായ ബ്ലൂംബർ​ഗാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. വഴിവിട്ട സഹായങ്ങൾ കിട്ടാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഒരു ഊർജ പദ്ധതിക്കായി അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് സ്ഥാപനമോ ​ഗൗതം അദാനിയോ കൈക്കൂലി…

Read More

അദാനിക്ക് വീണ്ടും കുരുക്ക്; കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിച്ചവർക്ക് അദാനി കുടുംബവുമായി ബന്ധം

അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിച്ചവർക്ക് അദാനി കുടുംബവുമായി ബന്ധമെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഇതു സംബന്ധിച്ച് ഇൻന്റർനാഷണൽ കൺസോർഷ്യം ഓഫ് ജേണലിസ്റ്റ്സിന് തെളിവുകൾ ലഭിച്ചു. അദാനി കമ്പനിയിലെ ഉദ്യോഗസ്ഥരുമായി രണ്ടു വിദേശികളും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുണ്ട്. രേഖകൾ ലഭ്യമാക്കാൻ ശ്രമിക്കുന്നു എന്ന് സെബി അന്വേഷണ സംഘം അറിയിച്ചു. ഗൗതം അദാനിക്കെതിരെ ​ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ്…

Read More

‘ഷെൽ കമ്പനികൾ രഹസ്യ നിക്ഷേപം നടത്തി’; അദാനിയെ വെട്ടിലാക്കി വീണ്ടും റിപ്പോർട്ട്, നിഷേധിച്ച് ഗ്രൂപ്പ്

ഹിൻഡൻബർഗിന് പിന്നാലെ ഗൗതം അദാനിയെ വെട്ടിലാക്കി മറ്റൊരു റിപ്പോർട്ട്. ആഗോള സംഘടനയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (OCCRP) ആണ് ഗ്രൂപ്പിന്റെ ക്രമക്കേടുകൾ പുറത്തുവിട്ടത്. മൗറീഷ്യസ് ഫണ്ടുകൾ അദാനി ഗ്രൂപ്പിന്റെ പൊതു വ്യാപാര ഓഹരികളിലെ നിക്ഷേപത്തിനായി ഉപയോഗിച്ചുവെന്ന് OCCRP ആരോപിക്കുന്നു. അതേസമയം ആരോപണങ്ങൾ തള്ളി ഗ്രൂപ്പ്.ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തിറങ്ങി ഏകദേശം എട്ട് മാസങ്ങൾക്ക് ശേഷമാണ് OCCRP യുടെ ഈ റിപ്പോർട്ട്. അന്വേഷണാത്മക പത്രപ്രവർത്തകരുടെ ഒരു അന്താരാഷ്ട്ര സംഘടനയാണ് OCCRP. മൗറീഷ്യസ് ഫണ്ടുകൾ വഴി അദാനി…

Read More

അദാനി ഗ്രൂപ്പിലും ഖത്തർ നിക്ഷേപം; ഗ്രീൻ എനർജിയുടെ ഓഹരികൾ സ്വന്തമാക്കും

ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ അദാനി ഗ്രൂപ്പിൽ ഖത്തർ നിക്ഷേപം നടത്തിയതായി റിപ്പോർട്ട്. അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ 2.7 ശതമാനം ഓഹരി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി സ്വന്തമാക്കിയതായി ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്. 474 ദശലക്ഷം ഡോളർ, അതായത്,3800 കോടിയോളം രൂപയാണ് ഗ്രീൻ എനർജി ലിമിറ്റഡിൽ ഖത്തർ നിക്ഷേപിച്ചത്. പുനരുപയോഗ ഊർജമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഗ്രീൻ എനർജി. അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് ഏറ്റവും നിർണായക സമയത്താണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ നിക്ഷേപമെത്തുന്നത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന…

Read More

വിഴിഞ്ഞം തുറമുഖ നിർമാണം; സംസ്ഥാന സർക്കാർ 100 കോടി കൈമാറി

വിഴിഞ്ഞം തുറമുഖ നിർമാണത്തിനുവേണ്ടി അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാർ 100 കോടി കൈമാറി. പുലിമുട്ട് നിർമാണ ചെലവിന്റെ ആദ്യ ഗഡുവാണ് നിലവിൽ കൈമാറിയിരിക്കുന്നത്. മാർച്ച് 31ന് ഉള്ളിൽ 347 കോടി രൂപ സർക്കാർ നൽകേണ്ടിയിരുന്നു. കെഎഫ്‌സിയിൽ നിന്ന് വായ്പയെടുത്താണ് ഇപ്പോൾ100 കോടി രൂപ നൽകിയിരിക്കുന്നത്. ഹഡ്കോ വായ്പ വൈകുന്ന സാഹചര്യത്തിലാണ് കെഎഫ്സിയിൽ നിന്ന് പണം വായ്പയെടുത്ത് നൽകിയത്. നേരത്തെ സഹകരണ കൺസോഷ്യത്തിൽ നിന്ന് വാ‌യ്‌പയെടുക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. പുലിമുട്ട് നിർമാണ ചെലവിന്റെ 25 ശതമാനമാണ് സംസ്ഥാനം നൽകേണ്ടത്….

Read More

അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ; 1500 കോടി രൂപ വായ്പ തിരിച്ചടച്ചതായി റിപ്പോർട്ട്

അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ 1500 കോടി രൂപ വായ്പ തിരിച്ചടച്ചതായി ഫൈനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കൊമേഷ്യൽ പേപ്പറുകളിൽ നിന്നുള്ള വായ്പകളിൽ അദാനി ഗ്രൂപ്പ് എസ്ബിഐ മ്യൂച്വൽ ഫണ്ടിലേക്ക് 1000 കോടി രൂപയും ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ടിലേക്ക് 500 കോടി രൂപയുമാണ് തിരിച്ചടച്ചത്. നിലവിലുള്ള ക്യാഷ് ബാലൻസിൽ നിന്നും ബിസിനസ് പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്നുമാണ് ഇതെല്ലാം നൽകിയതെന്ന് കമ്പനി വക്താവ് അറിയിച്ചു. കൊമേഷ്യൽ പേപ്പറുകളിൽ നിന്നുള്ള…

Read More

അദാനിക്ക് കേരളത്തിലടക്കം പദ്ധതികൾ നൽകിയത് ബിജെപി ഇതര സർക്കാർ; നിർമലാ സീതാരാമൻ

അദാനി വിഷയത്തിൽ സർക്കാരിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. സർക്കാർ അദാനിഗ്രൂപ്പിന് പ്രത്യേക പരിഗണന നൽകിയെന്ന ആരോപണം തള്ളിയ മന്ത്രി, വിഷയത്തിൽ പ്രതിപക്ഷത്തിന്റേത് യാഥാർഥ്യം മറച്ചുവെച്ചുള്ള നിലപാടാണെന്ന് വിമർശിക്കുകയും ചെയ്തു. അദാനി ഗ്രൂപ്പിന് ഭൂമിയും തുറമുഖങ്ങളും നൽകിയത് ബി.ജെ.പി. സർക്കാരുകൾ അല്ലെന്ന് നിർമല പറഞ്ഞു. ഞങ്ങൾ ഒന്നും കൊടുത്തിട്ടില്ല. വ്യക്തമായി പറഞ്ഞാൽ, നരേന്ദ്ര മോദി സർക്കാരിന് കീഴിലുള്ള എല്ലാ പദ്ധതികളും ടെൻഡറുകളിലൂടെയാണ് നൽകിയിട്ടുള്ളത്- ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ നിർമലാ സീതാരാമൻ പറഞ്ഞു. രാജസ്ഥാനിലും കേരളത്തിലും പശ്ചിമ…

Read More

ഹിൻഡൻബർഗിന്റേത് കണക്കുകൂട്ടിയ ആക്രമണം; മറുപടിയുമായി അദാനി ഗ്രൂപ്പ്

അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ വിശദമായ മറുപടിയുമായി അദാനി ഗ്രൂപ്പ്.  ഹിൻഡൻബർഗിന്റേത് ഇന്ത്യക്കു നേരെ കണക്കുകൂട്ടിയ ആക്രമണമാണെന്ന് മറുപടിയിൽ പറയുന്നു. ‘ഇത് കേവലം ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യക്കും ഇന്ത്യൻസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം എന്നിവയ്ക്കും ഇന്ത്യയുടെ അഭിലാഷങ്ങൾക്കും അതിന്റെ വളർച്ചാ കഥയ്ക്കും നേരെയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണ്’ അദാനി ഗ്രൂപ്പ് അവരുടെ 413 പേജുള്ള വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി. ഹിൻഡൻബർഗിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി ഗൂഢലക്ഷ്യമുണ്ടെന്നും അവർ ആരോപിക്കുന്നു. ഹിൻഡൻബർഗിന്റെ…

Read More