
ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും എതിരെ അഴിമതി വിരുദ്ധ നിയമം ലംഘിച്ചതിന് കുറ്റം ചുമത്തിയിട്ടില്ല ; വിശദീകരണവുമായി അദാനി ഗ്രീൻ എനർജി
അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ വിനീത് ജെയിൻ എന്നിവർക്കെതിരെ യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് (എഫ്സിപിഎ) കേസ് ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി (എജിഎൽ) അറിയിച്ചു. അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി എജിഎല്ലിന്റെ ചെയർമാനും സാഗർ അദാനി എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. യുഎസ് എഫ്സിപിഎയുടെ ലംഘനത്തിന് മൂവർക്കും എതിരെ കുറ്റം ചുമത്തിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് വിശദീകരണം. അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകനും…