കേരളത്തെ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവി; നിലപാടിൽ മാറ്റമില്ല: മലക്കം മറിയേണ്ട കാര്യമില്ലെന്ന് ജോര്‍ജ് കുര്യന്‍

കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവിയാണെന്നും അത് തകർക്കുക തന്നെ ചെയ്യുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. തന്‍റെ  നിലപാടിൽ മാറ്റമില്ല. പിന്നാക്കാവസ്ഥയുണ്ടെങ്കിൽ ഫിനാൻസ് കമ്മീഷനെയാണ് സമീപിക്കേണ്ടത്. അതാണ് താൻ ഉദ്ദേശിച്ചത്. മലക്കം മറിയേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഏത് വികസന പ്രവർത്തനത്തിനാണ് കേരളം സ്വന്തം നിലക്ക് പണം കണ്ടെത്തുന്നത്? സാമ്പത്തിക, വിദ്യാഭ്യാസ മടക്കം മേഖലകൾ തകർന്നുവെന്ന് കേരളം സമ്മതിക്കണം. മറ്റ് സംസ്ഥാനങ്ങളേക്കാൾ പരിഗണന കേരളത്തിന് കേന്ദ്രം നൽകിയിട്ടുണ്ട്. മോദി ഉണർന്നു പ്രവർത്തിച്ചു. എന്നിട്ടും മോദിയെ…

Read More

ആന എഴുന്നള്ളിപ്പ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ല; ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം ഹൈക്കോടതി

ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം. ഉത്സവങ്ങളിൽ ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല. അകലപരിധി കുറയ്ക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാം. അഭിപ്രായ പ്രകടനങ്ങൾ പരിഗണിച്ച് മാർഗനി‍ർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു.ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി…

Read More

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് അബുദാബി ബാങ്കിൽ അക്കൗണ്ടില്ലെന്ന് പറയാൻ തന്‍റേടമുണ്ടോ?; തോമസ് ഐസക്കിനെ വെല്ലുവിളിച്ച് ഷോണ്‍ ജോര്‍ജ്

വിദേശ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന് താൻ പരാതി നൽകിയ കമ്പനി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറേത് തന്നെയാണെന്ന് ഷോൺ ജോർജ്. താൻ പരാതിപ്പെട്ട എക്സാലോജിക് വേറെ കമ്പനിയാണെന്ന തോമസ് ഐസകിൻറെ പരാമർശം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ഷോൺ പറഞ്ഞു. അബൂദബി കൊമേഴ്സ്യൽ ബാങ്കിൽ വീണ ടി, സുനീഷ് എം എന്നിവർ ചേർന്നുള്ല അക്കൗണ്ട് എക്സാലോജിക് കമ്പനിക്ക് ഇല്ലെന്ന് പറയാൻ ഐസകിന് തൻറേടമുണ്ടോ എന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ ഷോൺ ചോദിച്ചു. അല്ലെങ്കിൽ കേസ് കൊടുക്കണമന്നും ഷോൺ ആവശ്യപ്പെട്ടു….

Read More