അബുദാബിയിൽ സാമ്പത്തിക ക്രമക്കേട് അറിയിക്കാൻ പുതിയ ആപ്പ്

സാമ്പത്തിക ക്രമക്കേട് വേഗത്തിലും രഹസ്യമായും റിപ്പോർട്ട് ചെയ്യാൻ അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി പ്രത്യേക ആപ്പ് പുറത്തിറക്കി. തെറ്റായ പെരുമാറ്റ റിപ്പോർട്ട് ചെയ്യുന്നതിനായി തയാറാക്കിയ വാജിബ് പ്ലാറ്റ് ഫോമുമായി ബന്ധപ്പെടുത്തിയാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. പൊതുവിഭവങ്ങളും ഫണ്ടുകളും കാര്യക്ഷമമായും ഫലപ്രദമായും കൈകാര്യം ചെയ്യുകയും ശേഖരിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നുവെന്നും ഭാവി തലമുറകൾക്കായി അവ സംരക്ഷിക്കുന്നുവെന്നും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. റിപ്പോർട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. വിശദ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.

Read More