അമ്മായിയമ്മ പാടില്ല; വരന് വാർഷിക വരുമാനം 80 ലക്ഷം, വീട്ടുജോലി ചെയ്യില്ല: രണ്ടാം കെട്ടുകാരിയുടെ വിവാഹ പരസ്യത്തെ ട്രോളി നെറ്റിസൺസ്

ഉത്തരേന്ത്യൻ യുവതിയുടെ വിവാഹപ്പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. വരന് ഉണ്ടായിരിക്കേണ്ട യോഗ്യതകളും യുവതിയുടെ ആവശ്യങ്ങളുമാണു ജനങ്ങൾക്കിടയിൽ കൗതുകമായത്. എംഎ-ബിഎഡ് യോഗ്യതയുള്ള വിവാഹമോചിതയാണു വധു. അവരുടെ വാർഷിക വരുമാനം 1.3 ലക്ഷമാണ്. വിവാഹമോചിതയുടെ ആവശ്യങ്ങളാണു കൗതുകവും ചിലർക്കു വൻ തമാശയായും തോന്നിയത്. ഒന്നാമത്തെ ആവശ്യം വരൻ രണ്ടാംകെട്ടുകാരനാകരുത് എന്നാണ്. വരന് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. അമേരിക്കയിലോ, യുറോപ്പിലോ മറ്റു വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവർക്കു മുൻഗണന. എംബിഎ, എംഎസ് തുടങ്ങിയവയാണു വരന് ഉണ്ടായിരിക്കേണ്ട യോഗ്യത. ഇന്ത്യയിലാണെങ്കിൽ 30…

Read More

തെറ്റായ അവകാശവാദങ്ങൾ നൽകി പരസ്യങ്ങൾ നൽകരുതെന്ന് പതഞ്ജലിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു; സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലിയെ തള്ളി കേന്ദ്രത്തിന്റെ സത്യവാങ്മൂലം. തെറ്റായ അവകാശവാദങ്ങൾ നൽകി പരസ്യങ്ങൾ നൽകരുതെന്ന് പതഞ്ജലിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കോവിഡ് കാലത്ത് കോവിഡ് പ്രതിരോധ മരുന്നെന്ന രീതിയിൽ ഉല്പന്നം പ്രചരിപ്പിച്ചത് ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് മുൻപാണെന്നും കേന്ദ്രം പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി പരസ്യം പ്രചരിപ്പിച്ച കേസിൽ കേന്ദ്രം സ്വീകരിച്ച നിലപാട് എന്താണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം….

Read More

പാന്‍മസാലയുടെ പരസ്യം: ഷാരൂഖ് ഖാനും അക്ഷയ് കുമാറിനും അജയ് ദേവ്ഗണിനുമെതിരെ നടപടിയുമായി കേന്ദ്രം

പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ തുടർന്ന് അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. നടന്‍മാര്‍ക്ക് നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ അലഹബാദ് കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ അറിയിച്ചു. ഇതേ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്നും അതിനാല്‍, തല്‍ക്ഷണ ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നീ നടന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍, ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍…

Read More

പരസ്യങ്ങള്‍ കാണാതെ ഉപയോഗിക്കാവുന്ന പുതിയ പെയ്ഡ് വേര്‍ഷനുമായി  എഫ്ബിയും ഇന്‍സ്റ്റയും

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പരസ്യങ്ങള്‍ കാണാതെ ഉപയോഗിക്കാനുള്ള പുതിയ പെയ്ഡ് വേര്‍ഷന് യുറോപ്പിൽ തുടക്കമായി. പുതിയ വേര്‍ഷനില്‍ സൈന്‍ അപ്പ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷനുകള്‍ മെറ്റ പ്രദര്‍ശിപ്പിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. താത്പര്യമുള്ളവര്‍ക്ക് പുതിയ പെയ്ഡ് വേര്‍ഷന്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. അല്ലാത്തവര്‍ക്ക് സൗജന്യ സേവനം തുടരാമെന്നും മെറ്റ അറിയിച്ചു. പരസ്യ രഹിത അക്കൗണ്ടുകള്‍ക്കായി പ്രതിമാസം 12 യൂറോ (ഏകദേശം 1071 രൂപ) ആണ് നല്‍കേണ്ടത്. വെബില്‍ ഒമ്പത് യൂറോ (ഏകദേശം 803 രൂപ) ആണ് നല്‍കേണ്ട നിരക്ക്. സൗജന്യ സേവനം…

Read More