‘വിശദീകരിച്ച് മടുത്തു’; കൊച്ചിയിലേക്കില്ലെന്ന് രഞ്ജിത്തിനെതിരെ പരാതി നൽകിയ നടി

കൊച്ചിയിലേക്ക് നേരത്തെ നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാനായി എത്തില്ലെന്ന് സംവിധായകൻ രഞ്ജിത്തിനെതിരായി വെളിപ്പെടുത്തൽ നടത്തിയ ബംഗാളി നടി. ‘റിയൽ ജസ്റ്റിസ്’ സെമിനാറിലായിരുന്നു നടി പങ്കെടുക്കേണ്ടിയിരുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നതായി അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മലയാള സിനിമമേഖലയുമായി ബന്ധപ്പെട്ട് ഒരിക്കലും വെളിപ്പെടില്ലെന്ന് കരുതിയ സംഭവം 15 വർഷങ്ങൾക്ക് ശേഷം പുറത്തുവരികയും മീ ടൂ മൂവ്മെന്റിന്റെ പ്രധാനഭാഗമായി താൻ മാറുകയും ചെയ്തെന്ന് അവർ അഭിപ്രായപ്പെട്ടു. സംഭവത്തിന് ശേഷം ഒരേകാര്യം ഒരുപാട് തവണ വിശദീകരിച്ച് മടുത്തു. തനിക്ക് ഒരു ഇടവേള…

Read More

സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്നു ചോദിച്ചു,സിനിമയിലെ 28 പേർ മോശമായി പെരുമാറി; അനുഭവം പറഞ്ഞ് ചാർമിള

സംവിധായകരും നടന്മാരും നിർമാതാക്കളുമടക്കം മലയാള സിനിമയിലെ 28 പേർ മോശമായി പെരുമാറിയെന്ന് നടി ചാർമിള. പുറത്തു വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് അവർ മലയാള സിനിമയിലെ മോശം അനുഭവം തുറന്നുപറഞ്ഞത്. നിർമാതാവ് എം.പി.മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.. സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്ന് ചോദിച്ചുവെന്നും വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ ഒരു സിനിമയിൽനിന്ന് തന്നെ അദ്ദേഹം ഒഴിവാക്കിയെന്നും ചാർമിള ആരോപിച്ചു. ‘1997ൽ പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ കൂട്ടബലാത്സംഗത്തിന്…

Read More

‘അന്ന് പിടിച്ച് മാറ്റാൻ പറ്റിയില്ല, പിന്നീടൊരു ബുദ്ധിമുട്ടും ഉണ്ടായില്ല’; ജയസൂര്യയ്ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതി നൽകിയ നടി

ലൈംഗികാതിക്രമം നടന്നത് ‘പിഗ്മാൻ ‘ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണെന്ന് ജയസൂര്യയ്ക്കെതിരെ പരാതി നൽകിയ നടി. അന്ന് പ്രതികരിച്ചതിന് ശേഷം പിന്നീടൊരിക്കലും നടനിൽ നിന്ന് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വെളിപ്പെടുത്തൽ. നടിയുടെ വാക്കുകൾ സാമ്പത്തികമായും അല്ലാതെയും മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്തിട്ടില്ല. കഴിഞ്ഞ 12 വർഷമായി ഞാൻ തിരുവനന്തപുരത്തുണ്ട്. 2015ലാണ് എന്റെ ഭർത്താവ് ക്യാൻസർ വന്ന് മരണപ്പെടുന്നത്. ഇത്രയും വർഷവും ഞാൻ തിരുവനന്തപുരം കരമനയ്ക്കടുത്ത് ഒരേ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഈ നാട്…

Read More

‘ഇമെയിൽ അയച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണ്, ലാപ്‌ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചു’; പരാതിക്കാരി

താൻ മുകേഷിന് അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓർമയില്ലെന്നും ഇമെയിൽ മുകേഷിൻറെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറി ആണെന്നും പരാതിക്കാരി. മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ഇടപെടാം എന്നു താൻ പറഞ്ഞകാര്യം സത്യമാണെന്നും അവർ പറഞ്ഞു. ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. മുൻകൂർ ജാമ്യം തേടി കോടതിയിൽ നടനും എംഎൽഎയുമായ മുകേഷ് സമർപ്പിച്ച തെളിവുകൾ നിഷേധിച്ചാണ് ആലുവ സ്വദേശിനിയായ പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. ‘2009ൽ ലാപ്‌ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു. ലാപ്‌ടോപ്പ്…

Read More

ബലാത്സംഗ കേസ്: സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ, പ്രിവ്യു ഷോയ്ക്കും ഒപ്പം; തെളിവുകൾ ശേഖരിച്ചു

നടൻ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ കുരുക്ക് മുറുകുന്നു. കേസിൽ പരാതിക്കാരി പറയുന്നതുപോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ സിദ്ദിഖും നടിയും മസ്‌കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന രേഖകളാണ് ലഭിച്ചത്. പരാതിയിൽ പറയുന്ന പ്രിവ്യു ഷോയ്ക്കും ഇരുവരുമുണ്ടായിരുന്നു. 2016-ലാണ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചത് എന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ഹോട്ടലിലെ പരിശോധന പൂർത്തിയായിട്ടുണ്ട്. കന്റോൺമെന്റ് എ.സിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിവരങ്ങൾ ശേഖരിച്ചത്. രജിസ്റ്ററും കംപ്യൂട്ടറിലെ വിവരങ്ങളും…

Read More

അവസരങ്ങൾ വാഗ്ദാനം ചെയ്തുള്ള പീഡനങ്ങൾ എല്ലായിടത്തുമുണ്ട് ; നടി ഖുശ്ബു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. നിങ്ങളുടെ തുറന്നു പറച്ചില്‍ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല, തുറന്നുപറയണമെന്ന് മാത്രം. എത്ര നേരത്തെ പറയുന്നു അത്രയും വേഗം മുറിവുകള്‍ ഉണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കുമെന്നും നടി പറഞ്ഞു.അവസരം വാഗ്ദാനം ചെയ്തുള്ള ലൈംഗിക പീഡനങ്ങള്‍ എല്ലായിടത്തും ഉള്ളതാണെന്നും നടി ഖുശ്ബു വ്യക്തമാക്കി. താരം എക്‌സില്‍ പങ്കുവെച്ച കുറുപ്പിലാണ് ഇക്കാര്യം പറയുന്നത്. അപകീര്‍ത്തിപ്പെടുത്തുമെന്ന ഭയവും നീ എന്തിന് ചെയ്തു, എന്തിന് വേണ്ടി…

Read More

‘അന്ന് പ്രതികരിച്ചപ്പോൾ ആന്റണി പെരുമ്പാവൂരിനോട് എന്നെ മാറ്റാൻ പറഞ്ഞു’; ശിവാനി പറയുന്നു

നടന്മാർ വാതിലിൽ മുട്ടുന്ന സംഭവം താൻ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് നടി ശിവാനി. സംഭവത്തിൽ പരസ്യമായി പ്രതികരിച്ച ശേഷം നടൻ അവസരങ്ങൾ മുടക്കാൻ ശ്രമിച്ചെന്നും അഡ്വാൻസ് തുക തന്നശേഷം പോലും നിരവധി പടങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. എന്നാൽ, ഇപ്പോൾ ആരോപിക്കപ്പെട്ടവരിൽ ആരും മോശമായി പെരുമാറിയിട്ടില്ലെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.’രാത്രി 12 മണിക്കൊക്കെയാണ് വാതിലിൽ മുട്ടുന്ന പരിപാടിയുണ്ടായിരുന്നത്. അന്ന് മുറിയിൽ അമ്മയും ഉണ്ടായിരുന്നു. ആളെ കണ്ടുപിടിക്കണമെന്ന് അമ്മ പറഞ്ഞു. ഒരു…

Read More

‘വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് പറയും, പരാതി നൽകിയത് വ്യക്തിപരമായ നേട്ടത്തിന് അല്ല’; നടി

യുവനടനെതിരെയുള്ള പരാതിയിൽ അന്വേഷണ സംഘത്തിന് മൊഴി കൊടുത്തുവെന്ന് നടി. പരാതി നൽകിയത് വ്യക്തിപരമായ നേട്ടത്തിന് അല്ലെന്നും കലാരംഗത്തു നേരിട്ട പ്രശ്‌നമാണ് പരാതിയായി ഉന്നയിച്ചതെന്നും നടി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. നേരെത്തെ ആരോപണം ഉന്നയിച്ച അതേ നടനെതിരെയാണ് പരാതി നൽകിയത്. വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് പറയുമെന്നും നടി പറഞ്ഞു. മൊഴി കൊടുത്തതിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു നടി. വിദേശ നമ്പറിൽ നിന്ന് ഫോൺ കോൾ വരുന്നുണ്ട്. എന്നാൽ ഞാൻ ഭയക്കുന്നില്ല. ആരും ഭീഷണിപ്പെടുത്താൻ നോക്കണ്ടെന്നും മാധ്യമ പ്രവർത്തകൻ…

Read More

ക്ഷേത്ര ദർശനത്തിന് സർട്ടിഫിക്കറ്റ് ചോദിച്ച സംഭവം; നടി നമിതയോട് ദേവസ്വം മാപ്പ് ചോദിക്കും

മധുര മീനാക്ഷി ക്ഷേത്രത്തിലുണ്ടായ സംഭവം നടി നമിതയെ വേദനിപ്പിച്ചുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു. സംഭവത്തിൽ അന്വേഷണം നടത്താൻ ദേവസ്വം കമ്മിഷണർ ഉത്തരവിട്ടതായും നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനത്തിനെത്തിയ നമിതയോടും ഭർത്താവിനോടും, ഹിന്ദു ആണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അധികൃതർ ആവശ്യപ്പെട്ട സംഭവത്തിലാണു മന്ത്രിയുടെ പ്രതികരണം. തങ്ങൾ ഹിന്ദുക്കളാണെന്ന് അറിയിച്ചെങ്കിലും അധികൃതർ അംഗീകരിച്ചില്ലെന്ന് നമിത ആരോപിച്ചു. ഏറെ നേരത്തിനു ശേഷം, നമിത നെറ്റിയിൽ കുങ്കുമം ചാർത്തിയ ശേഷമാണു പ്രവേശനം…

Read More

‘ഭർത്താവ് ഗൾഫിലാണെങ്കിൽ കാര്യങ്ങളൊക്കെ എങ്ങനെ?, തനിയെ എങ്ങനെ ജീവിക്കും?’; മണിയൻപിള്ള രാജുവിനെതിരെ ഗുരുതര ആരോപണവുമായി നടി

മണിയൻപിള്ള രാജു മോശമായി പെരുമാറിയത് കലണ്ടർ എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണെന്ന് നടി മിനു മുനീറിന്റെ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ ഭാര്യയായിട്ടുള്ള കഥാപാത്രമായി അഭിനയിക്കാനായിരുന്നു അവസരം ലഭിച്ചത്. ഒരു ദിവസം എന്റെ കൂടെ കാറിൽ യാത്ര ചെയ്യുമ്പോഴാണ് മണിയൻപിള്ള രാജു തന്റെ പേഴ്‌സണൽ കാര്യങ്ങൾ ചോദിച്ച് മോശമായി പെരുമാറിയതെന്ന് മിനു ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. ‘ഷൂട്ട് സമയത്ത് മണിയൻപിള്ള രാജു ചേട്ടനെ എന്റെ കാറിൽ കയറ്റിവിട്ടു. അത് മന:പ്പൂർവം ചെയ്തത് പോലെ എനിക്ക് തോന്നി. ഞാൻ വണ്ടി ഓടിച്ച്…

Read More