നടി മാളവിക മേനോനെ അപമാനിച്ചു; യുവാവ് അറസ്റ്റിൽ

നടി മാളവിക മേനോനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രൻ (28) ആണ് പിടിയിലായത്. നടിയുടെ പരാതിയുട അടിസ്ഥാനത്തിൽ കൊച്ചി സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മാളവിക നേരത്തെ രംഗത്തെത്തിയിരുന്നു. ലൈസൻസുമില്ലാതെ ആരെയും എന്തും പറയാമെന്നുള്ള നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും ഇതിന് ഒരു കടിഞ്ഞാണുണ്ടെങ്കിൽ നന്നായിരിക്കുമെന്നാണ് താരം പറഞ്ഞത്. താൻ ഏത് വസ്ത്രമാണ് ചടങ്ങിന് ധരിച്ചിരിക്കുന്നതെന്ന് പലരും വിളിച്ച് ചോദിക്കാറുണ്ടെന്നും…

Read More

അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ ആ ഡയലോഗ് ഓര്‍മ്മ വന്നു, ആര്‍ക്കും അത് മനസ്സിലായിട്ടുണ്ടാവില്ല; സംഗീത

മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തുകയാണ് നടി സംഗീത. ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തി പിന്നീട് നായികയായി മാറിയ സംഗീത മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലുമടക്കം പല ഭാഷകളിലും അഭിനയിച്ചു. വിവാഹത്തോടു കൂടിയാണ് നടി അഭിനയത്തില്‍ നിന്ന് മാറി നിന്നത്. പിന്നീട് മക്കള്‍ കൂടി ജനിച്ചതോടെ കുടുംബിനിയായി ജീവിച്ചു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചാവേര്‍ എന്ന സിനിമയില്‍ പ്രധാനപ്പെട്ട റോളിലെത്തി സംഗീത. ഇതിന് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് നടി. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല…

Read More

ഡാൻസ് സ്റ്റുഡിയോയുമായി നടിയും നർത്തകയുമായ ഷംനാ കാസിം ; ഉദ്ഘാടനം നിർവഹിച്ച് മാതാവ് റൗ​ല കാ​സിം

പ്രശസ്ത നടിയും നർത്തകിയുമായ ഷംന കാസിം ദുബൈയിൽ ഡാൻസ് സ്റ്റുഡിയോ ആരംഭിച്ചു. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, സെമി ക്ലാസിക്കൽ നൃത്തം, ബോളിവുഡ് ഡാൻസ്, ഫിറ്റ്നസ് ഡാൻസ് എന്നിവയുൾപ്പെടെ വിവിധ നൃത്തരൂപങ്ങൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പാഠ്യപദ്ധതിയാണ് ഷംനാ കാസിമിൻ്റെ ഡാൻസ് സ്റ്റുഡിയോ വാഗ്ദാനം ചെയ്യുന്നത്. ഷംനയും മറ്റ് രണ്ടു പേരുമാണ് അധ്യാപകർ. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ രാവിലെ 9 മുതൽ വൈകുന്നേരം 9വരെയാണ് പ്രവർത്തന സമയം. മാസം 8 വീതം ക്ലാസുകളാണ് ഓരോന്നിലും നൽകുക. 200 മുതൽ…

Read More

നടി മാലാ പാർവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം; പൊലീസാണെന്ന് ഫോണിൽ വിളിച്ച് തട്ടിപ്പ്

പണം തട്ടിപ്പ് സംഘത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടി മാലാ പാർവതി. മുംബൈ പൊലീസാണെന്ന് അവകാശപ്പെട്ട് ഫോണിൽ വിളിച്ച സംഘം എംഡിഎംഎയുമായുള്ള പാക്കേജ് പിടിച്ചുവെന്ന് ആരോപിച്ച് നടിയെ ഒരു മണിക്കൂറോളം വെർച്വൽ അറസ്റ്റിലാക്കി. ഉദ്യോഗസ്ഥരെന്ന പേരിൽ അയച്ചു തന്ന തിരിച്ചറിയൽ കാർഡിൽ അശോകസ്തംഭം ഇല്ലെന്ന് കണ്ടതോടെയാണ് തട്ടിപ്പാണെന്ന് നടി മനസിലാക്കിയത്. ഉദ്യോഗസ്ഥരെന്ന് അറിയിച്ചവരെ തിരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും താരം വ്യക്തമാക്കി. മധുരയിൽ ഷൂട്ടിങ് നടക്കുന്നതിനിടെ രാവിലെയാണ് തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടത്. കൊറിയർ തടഞ്ഞുവെച്ചുവെന്നാണ് ആദ്യം പറഞ്ഞത്….

Read More

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്ന പരാതി; ഹൈക്കോടതി വിധി തിങ്കളാഴ്ച

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്ന പരാതിയിൽ തിങ്കളാഴ്ച വിധി. അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന പരാതിയിലാണ് തിങ്കളാഴ്ച ഹൈക്കോടതി വിധി പറയുക. അതിജീവിതയുടെ ഉപഹര്‍ജിയിലാണിത്. നടിയെ ആക്രമിച്ച കേസിൽ ഏറ്റവും സുപ്രധാനപ്പെട്ട തെളിവാണ് മെമ്മറി കാർഡ്. ഇതിന്റെ ഹാഷ് വാല്യു മാറിയതിൽ അതിജീവിത ഹൈക്കോടതിക്ക് മുമ്പാകെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വസ്തുതാന്വേഷണ റിപ്പോർട്ട് നൽകാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അന്വേഷണം…

Read More

താരസംഘടനയായ അമ്മയുടെ തലപ്പത്ത് മോഹന്‍ലാല്‍ തിരിച്ചുവരണമെന്ന ആവശ്യവുമായി നടി സീനത്ത്

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തലപ്പത്ത് മോഹന്‍ലാല്‍ തിരിച്ചുവരണമെന്ന ആവശ്യവുമായി നടി സീനത്ത് രം​ഗത്ത്. മമ്മൂട്ടിയോ മോഹന്‍ലാലോ നേതൃത്വം വഹിക്കാത്തെ അമ്മ ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ഇരുവരും തിരിച്ചുവരണമെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച തുറന്നകത്തില്‍ ആവശ്യപ്പെടുന്നു. ഇനിയെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ അതൊരു നന്ദികേടാകുമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കത്തിന്റെ പൂർണരൂപം മമ്മുക്കക്കും, ലാൽജിക്കും, ഒരു തുറന്ന കത്ത്. എന്തിനാണ് സോഷ്യൽ മീഡിയ വഴി ഇങ്ങനെ ഒരു തുറന്ന കത്ത് എന്ന് നിങ്ങളും ജനങ്ങളും ചിന്തിക്കാം, എനിക്ക്…

Read More

ഓം പ്രകാശ് പ്രതിയായ ലഹരി കേസ്; നടന്‍ ശ്രീനാഥ് ഭാസിയെയും നടി പ്രയാഗമാര്‍ട്ടിനെയും ചോദ്യം ചെയ്യും

ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമാ താരങ്ങള്‍ക്കെതിരെ കൂടുതല്‍ കണ്ടെത്തലുമായി പൊലീസ്. നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗമാര്‍ട്ടിനും എത്തിയത് ഓം പ്രകാശ് ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്ന് സൂചന നൽകി പൊലീസ്. എന്നാൽ താരങ്ങൾ ഇത് നിഷേധിച്ചു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇരുവരെയും എത്തിച്ച ബിനു ജോസഫില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്. ഉടന്‍ താരങ്ങളുടെ മൊഴി എടുക്കും. എന്നാല്‍ ഇരുവര്‍ക്കും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്നാണ്…

Read More

ബലാത്സംഗ പരാതി ; സംഭവം നടന്നെന്ന് പറയുന്ന ഹോട്ടലിൽ നടിയെ കണ്ടിട്ടില്ല , വാട്സ് ചാറ്റ് കയ്യിലുണ്ട് , നടൻ സിദ്ദീഖ്

നടിക്കെതിരായ പരാതിയിലും സുപ്രിംകോടതിയിലും പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച് നടൻ സിദ്ദീഖ്. നടിയെ ഒറ്റ തവണ മാത്രമാണു നേരിൽ കണ്ടിട്ടുള്ളതെന്നും ബലാത്സംഗം നടന്നെന്ന് പറയുന്ന ഹോട്ടലിൽ കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗക്കേസിൽ സിദ്ദീഖ് ഇന്ന് അന്വേഷണസംഘത്തിനു മുന്നിൽ ചോദ്യംചെയ്യലിനു ഹാജരായിരുന്നു. നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രമാണെന്നും അത് തിരുവനന്തപുരം നിള തിയറ്ററിലെ പ്രിവ്യൂ ഷോയിലായിരുന്നുവെന്നുമാണ് സിദ്ദീഖ് മൊഴി നൽകിയത്. ബലാത്സംഗം നടന്നെന്ന് പരാതിയിൽ പറയുന്ന മാസ്‌കോട്ട് ഹോട്ടലിൽ വച്ച് കണ്ടിട്ടില്ലെന്നും വാദിച്ചിട്ടുണ്ട്. നടിക്കെതിരായ വാട്‌സ്ആപ്പ് ചാറ്റുകൾ…

Read More

പെൺകുട്ടിയുടെ പരാതി; പോക്‌സോ കേസിലെ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

പോക്‌സോ കേസിൽ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി. നടൻമാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ നടിക്കെതിരെ ബന്ധു കൂടിയായ പെൺകുട്ടി നൽകിയ പരാതി പ്രകാരമാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. നടി കാസർകോട് കോടതിയെ കൂടാതെ 13 ജില്ലാ കോടതികളിലും കൊച്ചി, ചെന്നൈ ഹൈക്കോടതികളിലും മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്. നടനും എംഎൽഎയുമായ മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ പരാതി നൽകിയ നടിക്കെതിരെയാണ് മൂവാറ്റുപുഴ പൊലീസ് പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഓഡീഷനായി…

Read More

 വേർപിരിയൽ തീർത്തും വ്യക്തിപരം ; അനാവശ്യവായനകൾ നടത്തരുതെന്ന് നടി സമാന്ത

നടി സമാന്തയ്ക്ക് എതിരെ കടുത്ത സ്ത്രീ വിരുദ്ധപരാമർശവുമായി തെലങ്കാന വനിതാമന്ത്രി. നാഗചൈതന്യയും സമാന്ത റൂത്ത് പ്രഭുവും പിരിയാൻ കാരണം ബിആർഎസ് നേതാവ് കെടിആറെന്ന് മന്ത്രി കൊണ്ട സുരേഖ ആരോപിച്ചു. കെടിആർ വീട്ടിൽ ലഹരിപാർട്ടികൾ നടത്തുമായിരുന്നു. ഇതിലേക്ക് സമാന്തയെ അയക്കാൻ കെടിആർ നാഗാർജുനയോട് പറഞ്ഞുവെന്നും കൊണ്ട സുരേഖ ആരോപിച്ചു. ഇല്ലെങ്കിൽ നാഗാർജുനയുടെ എൻ കൺവെൻഷൻ സെന്‍റർ പൊളിക്കുന്നതുമായി മുന്നോട്ട് പോകുമെന്നും ഭീഷണി മുഴക്കി. നാഗാർജുന നാഗചൈതന്യയോട് സമാന്തയെ കെടിആറിന്‍റെ വീട്ടിലേക്ക് വിടാൻ പറഞ്ഞു. ഇതിന് സമാന്ത വിസമ്മതിച്ചുവെന്നും ഇതാണ്…

Read More