നടിക്കെതിരായ പരാമർശം പിൻവലിച്ച് മന്ത്രി വി.ശിവൻകുട്ടി ; അനാവശ്യ വിവാദം വേണ്ടന്ന് പ്രതികരണം

സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ അവതരണ നൃത്താവിഷ്കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി വി ശിവൻ കുട്ടി. കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാൻ വെഞ്ഞാറമൂടിൽ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചു. കലോത്സവത്തിന്‍റെ നൃത്താവിഷ്കാരം ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും പ്രമുഖ നടിയോട് ഏഴ് മിനുട്ടുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. വെഞ്ഞാറമ്മൂട് നടത്തിയ സാംസ്കാരിക പരിപാടിക്കിടെ സുരാജ്…

Read More

ഒരു പ്രശസ്‌ത സിനിമാ നടിയോട് 10 മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു; അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്: വി.ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോട് പത്ത് മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്‌തു. എന്നാൽ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ…

Read More

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കൊണ്ട്: കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്ന് സുപ്രീം കോടതിയില്‍ നടി

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് എതിരെ മൊഴി നൽകിയ നടി സുപ്രീംകോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നടി വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്. താന്‍ ഹേമ കമ്മറ്റിയോട്…

Read More

ഇന്റിമേറ്റഡ് സീനില്ല; വിമർശനങ്ങൾ ഒഴുകിയെത്തി, ജനങ്ങൾക്ക് വേറെ ജോലിയില്ലേ എന്നുപോലും തോന്നി: നടി സോന നായർ

കാബാലിക എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചതിന് രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി സോന നായർ. സോഷ്യൽമീഡിയയിലൂടെ എന്തിനാണ് ആളുകൾ മോശം രീതിയിലുളള പ്രതികരണങ്ങൾ നടത്തുന്നതെന്നും താരം ചോദിച്ചു. മോഹൻലാൽ നായകനായ നരൻ സിനിമയിൽ അഭിനയിച്ചതിൽ ഇപ്പോഴും നിരാശയും സങ്കടവും ഉണ്ടെന്ന് സോന പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘കാബാലിക എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചതിന് പലതരത്തിലുളള വിമർശനങ്ങളും ഉണ്ടായി. ജനങ്ങൾക്ക് വേറെ ജോലിയില്ലേ എന്നുപോലും തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു….

Read More

ചീഞ്ഞ രാഷ്‌ട്രീയത്തേക്കാൾ എത്രയോ ഭേദമാണ് സീരിയൽ; എൻഡോ സൾഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം: സീമ ജി നായർ

സീരിയലുകൾക്ക് സെൻസറിംഗ് അനിവാര്യമാണെന്ന വനിതാ കമ്മീഷൻ റിപ്പോർട്ടിനെതിരെ സീരിയൽ രംഗത്തെ നിരവധി താരങ്ങൾ ഇതിനോടകം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും നടനും ചലച്ചിത്ര അക്കാഡമി ചെയർമാനുമായ പ്രേംകുമാർ പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവയ്‌ക്കുകയാണ്. പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ നടന്മാരായ ധർമ്മജൻ ബോൾഗാട്ടിയും ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സീമ ജി നായർ. ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്‌ട്രീയക്കളികളാണെന്നും സോഷ്യൽ മീഡിയ…

Read More

ഒരിക്കലും വിവാഹം കഴിക്കില്ല; കുടുംബത്തിൽ നിന്നും ഉണ്ടായ പല അനുഭവങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് നടി ഐശ്വര്യ ലക്ഷ്മി

ജീവിതത്തിൽ ഒരിക്കലും വിവാഹമുണ്ടാകില്ലെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. കുടുംബത്തിൽ നിന്നും ഉണ്ടായ പല അനുഭവങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് താരം പറഞ്ഞു. ഗുരുവായൂർ അമ്പലത്തിൽ നടക്കുന്ന വിവാഹങ്ങൾ കണ്ടാണ് വളർന്നതെന്നും ഐശ്വര്യ പറഞ്ഞു. പുതിയ ചിത്രമായ ഹലോ മമ്മിയുടെ പ്രമോഷൻ പരിപാടിക്കിടയിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ‘ജീവിതത്തിൽ ഞാനും അമ്മയും തമ്മിൽ പല കാര്യത്തിലും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ഞങ്ങൾ തമ്മിലുളള ബന്ധം വലുതാണ്. ആ കാരണം കൊണ്ടാണ് ഹലോ മമ്മിയിൽ ഞാൻ അഭിനയിച്ചത്. അമ്മയ്ക്ക് പല കാര്യങ്ങളും…

Read More

അന്ന് ആ നടി കൂടെ നില്‍ക്കുമെന്ന് കരുതി, പക്ഷേ; ദുരനുഭവം തുറന്നു പറഞ്ഞ് അപര്‍ണ ദാസ്‌

സിനിമയില്‍ നിന്നുണ്ടായ ദുരനുഭവത്തെപ്പറ്റി നടി അപര്‍ണ ദാസ്. സംവിധായകന്‍ നിര്‍ദ്ദേശിച്ച വസ്ത്രം ധരിക്കില്ലെന്ന് താന്‍ പറഞ്ഞപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അപര്‍ണ മനസ് തുറന്നത്. പുതിയ സിനിമയായ ആനന്ദ് ശ്രീബാലയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അപര്‍ണ. അഭിലാഷ് പിള്ളയും ഒപ്പമുണ്ടായിരുന്നു. ഒരു സിനിമയില്‍ വച്ച് തനിക്ക് മോശം അനുഭവമുണ്ടായപ്പോള്‍ പ്രതീക്ഷയോടെ നോക്കിയ നടി കൂടെ നിന്നില്ലെന്നാണ് അപര്‍ണ പറയുന്നത്. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ ശത്രുക്കളാകുന്നുണ്ടെന്നാണ് അപര്‍ണ പറയുന്നത്. ”സര്‍ ഇങ്ങനെയുള്ള…

Read More

നിങ്ങൾക്കറിയാവുന്നവരും ജീവിത്തിൽ മുന്നോട്ട് വരട്ടെ; ലോകം എല്ലാവർക്കും ഉള്ളതാണ്: നടൻ ധനുഷിനെതിരെ നിയമനടപടിക്കൊരുങ്ങി നയൻതാര

തെന്നിന്ത്യൻ താരറാണി നയൻതാരയുടെ ​പി​റ​ന്നാ​ൾ​ ​ദി​ന​മാ​യ​ ​ന​വം​ബ​ർ​ 18​ന് ​’​ന​യ​ൻ​താ​ര​:​ ​ബി​യോ​ണ്ട് ​ദ​ ​ഫെ​യ​റി​ ​ടേ​ൽ​’​ ​എ​ന്ന​ ​ഡോ​ക്യു​-​ഫി​ലിം​ ​നെ​റ്റ്ഫ്ലി​ക്‌സിൽ പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിനിടെ നടനും നി‌ർമാതാവും സംവിധായകനുമായ ധനുഷിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. 2015ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാവുന്നത്. ചിത്രത്തിന്റെ സംവിധാനം വിഘ്‌നേഷ് ശിവനും നിർമാതാവ് ധനുഷുമായിരുന്നു. നയൻതാരയായിരുന്നു ചിത്രത്തിലെ നായിക. നിർമാതാവായ ധനുഷ് എൻഒസി (നോൺ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകാത്തതിനാൽ നാനും റൗഡി താൻ…

Read More

വിവാദ പരാമര്‍ശം; നടി കസ്തൂരി ശങ്കറിന് മുന്‍കൂര്‍ ജാമ്യമില്ല, ഹര്‍ജി തള്ളി

തമിഴ്‌നാട്ടിലെ തെലുങ്ക് സമൂഹത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ നടി കസ്തൂരി ശങ്കറിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. ജാമ്യം തേടി നടി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു. നവംബര്‍ മൂന്നിന് ചെന്നൈയില്‍ നടന്ന ഒരു ബ്രാഹ്‌മണ യോഗത്തില്‍ സംസാരിക്കവെയാണ് കസ്തൂരി തെലുങ്കര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകമാരായി എത്തിയവര്‍ ഇപ്പോള്‍ തമിഴ് വംശത്തില്‍ പെട്ടവരാണെന്ന് അവകാശപ്പെടുകയാണ് എന്നായിരുന്നു കസ്തൂരിയുടെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതോടെ തന്റെ അഭിപ്രായങ്ങള്‍…

Read More

മകളുടെ കൂടെ പഠിച്ച പെണ്‍കുട്ടി നായിക, അന്ന് മമ്മൂട്ടി ദേഷ്യപ്പെട്ടു; ലാല്‍ ജോസ്

ലാല്‍ ജോസിന്റെ സംവിധാന അരങ്ങേറ്റം ആയിരുന്നു ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ. ഇന്നും ടിവിയില്‍ വന്നാല്‍ മലയാളികള്‍ കണ്ടിരിക്കുന്ന സിനിമയാണ് ഒരു മറവത്തൂര്‍ കനവ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് ദിവ്യ ഉണ്ണിയായിരുന്നു. എന്നാല്‍ ദിവ്യ ഉണ്ണി തന്റെ നായികയായി വന്നതില്‍ മമ്മൂട്ടി സന്തുഷ്ടനായിരുന്നില്ലെന്നാണ് ലാല്‍ ജോസ് പറയുന്നത്. ഒരിക്കല്‍ സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ വച്ചായിരുന്നു ലാല്‍ ജോസ് അതേക്കുറിച്ച് സംസാരിച്ചത്. ‘ദിവ്യ ഉണ്ണിയെ നായികയായി തീരുമാനിച്ചതില്‍ മമ്മൂക്കയ്ക്ക് ചെറിയൊരു പിണക്കം…

Read More