മീന വീണ്ടും മലയാളത്തിൽ; ‘ആനന്ദപുരം ഡയറീസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

മീന,ശ്രീകാന്ത്, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി “ഇടം” എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” ആനന്ദപുരം ഡയറീസ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം കല്പറ്റയിൽ ആരംഭിച്ചു. സിദ്ധാർത്ഥ് ശിവ, സുധീർ കരമന,ജാഫർ ഇടുക്കി, റോഷൻ റൗഫ്, ജയകുമാർ, ജയരാജ് കോഴിക്കോട്,സൂരജ് തേലക്കാട്, മീര നായർ,മാല പാർവ്വതി,ദേവീക ഗോപാൽ നായർ,രമ്യ സുരേഷ്,ആർജെ അഞ്ജലി,കുട്ടി അഖിൽ(കോമഡി സ്റ്റാർസ്) തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി…

Read More

അശോക് സെൽവനും കീർത്തി പാണ്ഡ്യനും വിവാഹിതരായി

നടൻ അശോക് സെൽവനും അരുൺ പാണ്ഡ്യന്റെ മകളും നടിയുമായ കീർത്തി പാണ്ഡ്യനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമയിലെ സഹപ്രവർത്തകർക്കുവേണ്ടി തൊട്ടടുത്ത ദിവസങ്ങളിൽ പ്രത്യേക വിരുന്ന് സംഘടിപ്പിക്കുമെന്നാണ് വിവരം. ഈറോഡ് സ്വദേശിയാണ് അശോക് സെൽവൻ. അശോക് സെൽവൻ നായകനായി ഈയിടെ പുറത്തിറങ്ങിയ ‘പോർ തൊഴിൽ’ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ അശോക് മലയാളത്തിലുമെത്തിയിരുന്നു. നിർമാതാവും നടനുമായ അരുൺ പാണ്ഡ്യൻറെ…

Read More

‘ആത്മഹത്യ ചെയ്യാനിരിക്കുകയായിരുന്നു എന്ന് ചിലർ പറഞ്ഞു’; ജീവിതം ചർച്ചയിലൂടെ മാറിയെന്ന് ലെന

മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ലെന. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച നടിയാണ് ലെന. പഴയതലമുറയ്ക്കും പുതുതലമുറയ്ക്കും ഒരു പോലെ പ്രിയപ്പെട്ട താരമാണെന്ന പ്രത്യേകതയും ലെനയ്ക്കുണ്ട്. കോവിഡ് കാലത്തെ ചില സംഭവങ്ങൾ തുറന്നുപറയുകയാണ് താരം. കോവിഡ് കാലത്ത് ഒരു ജോലിയുമില്ലാതെ വീട്ടിലിരിക്കുമ്പോഴാണ് ക്ലബ് ഹൗസിൽ സംഭാഷണത്തിനായി ഒരു റൂം തുടങ്ങിയത്. ഒരുപാട് പേർ ജോയിൻ ചെയ്തു. പല ആശയങ്ങളും പങ്കുവച്ചു. പലരും അവരുടെ തിരിച്ചറിയലുകൾ പറഞ്ഞു. ചിലരൊക്കെ പിന്നീട് ആ സംഭാഷണം അവസാനിച്ചപ്പോൾ മെസേജ് അയച്ചിരുന്നു. ആത്മഹത്യ ചെയ്യാനിരിക്കുകയായിരുന്നു….

Read More

ദിലീപേട്ടന്‍ എന്നെ സ്വന്തം വീട്ടിലെ അംഗത്തെപോലെയാണ് കാണുന്നത്; തമന്ന ഭാട്ടിയ

ഇന്ത്യന്‍ വെള്ളിത്തിരയിലെ താരറാണിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യ ഇളക്കിമറിച്ച തമന്നയ്ക്ക് പതിനായിരക്കണക്കിന് ആരാധകരാണ് ഉള്ളത്. രജനികാന്ത് ചിത്രം ജെയിലറില്‍ നായികയായതോടെ തമന്നയുടെ താരമൂല്യം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ പുതിയ വെബ്‌സീരിസിന്റെ പ്രമോഷന്‍ ചടങ്ങില്‍ തമന്ന നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. കാണാന്‍ ഭംഗിയുളള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല. അവര്‍ക്ക് ഗൗരവമുളള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ചാപ്പ കുത്തിയിരിക്കുകയാണ്. ഇതു വിചിത്രമായ സംഭവമാണ്. റോബി ഗ്രെവാള്‍ സംവിധാനം ചെയ്ത ആക്‌രി സച്ച് എന്ന വെബ്…

Read More

നടി നവ്യാ നായരെ ചോദ്യം ചെയ്ത് ഇ.ഡി; റവന്യൂ ഉദ്യോഗസ്ഥൻ പ്രതിയായ കേസിലായിരുന്നു ചോദ്യം ചെയ്യൽ

റവന്യൂ ഉദ്യോഗസ്ഥന്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ചലച്ചിത്രതാരം നവ്യാ നായരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി നവ്യ നായര്‍ക്ക് അടുത്ത സൗഹൃദമുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്. മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവ്യ നായരെ നോട്ടീസ് നല്‍കി മുംബൈയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എട്ട്…

Read More

മക്കയിലെത്തി ഉംറ നിർവഹിച്ച് നടി രാഖി സാവന്ത്; ഇനി തന്നെ രാഖിയെന്നല്ല ഫാത്തിമ എന്ന് വിളിക്കണമെന്നും താരം

ബോളിവുഡ് താരമായ രാഖി സാവന്ത് മക്കയിലെത്തി തന്റെ ആദ്യ ഉംറ നിര്‍വഹിച്ചു. ആദില്‍ ഖാനുമായുള്ള വിവാഹ ശേഷം രാഖി തന്റെ പേര് ഫാത്തിമ എന്നാക്കി മാറ്റിയിരുന്നു. സഹോദരനായ വാഹിദ് അലി ഖാൻ, ഭാര്യ ശായിസ്ത എന്നിവർക്കൊപ്പമാണ് രാഖി മക്കയിൽ എത്തിയത്. മക്കയിലേക്ക് പോകുന്നതിന്റെയും അവിടെയുള്ള വിശേഷങ്ങളും എല്ലാം രാഖി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. “ആദ്യ ഉംറയ്ക്കായി മക്കയിലേക്ക് പോകുകയാണെന്നും അതില്‍ താന്‍ വളരെ അധികം സന്തോഷവതി ആണെന്നും രാഖി സോഷ്യല്‍ മീഡിയയിലെ വീഡിയോയില്‍ പറഞ്ഞിരുന്നു.വളരെയധികം ഭാഗ്യവതിയാണ് താനെന്നും മക്കയില്‍…

Read More

നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി

നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി. അതിജീവിതയുടെ ഹർജിയിൽ നിയോഗിച്ച അമിക്കസ് ക്യൂറിയായ അഡ്വ.രഞ്ജിത്ത് മാരാരെയാണ് ഹൈക്കോടതി ഒഴിവാക്കിയത്. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയായിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. തുടർന്നാണ് കോടതിയുടെ തീരുമാനമുണ്ടായത്.  തന്നെ ഒഴിവാക്കണമെന്ന് രഞ്ജിത്ത് മാരാറും അവശ്യപ്പെട്ടിരുന്നു. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാൽ തന്നെ ഒഴിവാക്കണമെന്നാണ് രഞ്ജിത്ത് മാരാർ കത്ത് നൽകിയത്. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത…

Read More

നടിയും ബിജെപി മുൻ എം പിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്

നടിയും ബിജെപി മുൻ എം പിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ. ചെന്നൈ എഗ്മോര്‍ കോടതിയുടേതാണ് ഉത്തരവ്. ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തീയേറ്റര്‍ ജീവനക്കാരുടെ ഇ എസ്‌ ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ. അയ്യായിരം രൂപ പിഴയും അടയ്ക്കണം.ജയപ്രദയെ കൂടാതെ മറ്റു രണ്ട് പേരെയും കോടതി ശിക്ഷിച്ചു. അണ്ണാശാലയിലുള്ള തിയറ്ററിലെ ജീവനക്കാര്‍, സ്ഥാപനം ഇ എസ്‌ ഐ അടയ്ക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെതിരെ ഇൻഷുറൻസ് കമ്പനിയാണ് പരാതി നല്‍കിയത്. ജീവനക്കാരുടെ വിവിതം പിടിച്ചെടുത്തിട്ടും ഇ എസ് ഐ അക്കൗണ്ടില്‍…

Read More

എനിക്കു ജാഡയില്ല- അനിഖ സുരേന്ദ്രന്‍

ബാലതാരമായെത്തി പിന്നീട് നായിക നടിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രന്‍. വളരെ ചെറുപ്പത്തില്‍ സിനിമയിലെത്തിയ അനിഖ മലയാളത്തിലും തെലുങ്കിലുമെല്ലാം മിന്നും താരമാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈയിലൂടെയാണ് അനിഖ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ഒരു ചെറിയ സീനില്‍ മാത്രമാണ് അനിഖ വന്നു പോയത്. പിന്നീട് അഭിനയിച്ച കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ ശ്രദ്ധനേടുന്നത്. അതിനു ശേഷം തമിഴില്‍ നിന്നടക്കം അവസരങ്ങള്‍ അനിഖയെ തേടിയെത്തി. അജിത് നായകനായ യെന്നെ അറിന്താല്‍ എന്ന…

Read More

‘പ്രണയവും വിവാഹവും മിക്കവരുടെയും ജീവിതത്തിൽ സംഭവിക്കുന്നതാണ്’; ആനി

താൻ ആഗ്രഹിച്ച കുടുംബജീവിതമാണ് ഷാജിയേട്ടൻ തനിക്കു നൽകിയതെന്ന് ചിത്ര (ആനി). എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ നഷ്ടപ്പെട്ട എനിക്കു നല്ലൊരമ്മയെ തന്നു. ഒരു പെൺകുട്ടിയെ സംബന്ധിച്ചു ജീവിതത്തിന്റെ പല അവസരങ്ങളിലും അമ്മ ആവശ്യമായി വരും. ഗർഭാവസ്ഥയിലാണ് ആ കുറവു ശരിക്കറിയുന്നത്. പക്ഷേ, അത്തരത്തിലുള്ള വിഷമങ്ങളൊന്നും ഞാനറിഞ്ഞിട്ടില്ല. ഏട്ടന്റെ അമ്മ അറിയിച്ചിട്ടുമില്ല. ഞങ്ങളൊന്നിച്ചു ജീവിതം തുടങ്ങിയപ്പോൾ ഞാനാകെ ആവശ്യപ്പെട്ടത് എന്നെ സിനിമയിലേക്കു തിരിച്ചുപോകാൻ നിർബന്ധിക്കരുതെന്നാണ്. ഷാജിയേട്ടന്റെ ഇഷ്ടങ്ങളനുസിച്ചു നിൽക്കുന്ന ഭാര്യയാകാനാണ് എനിക്കു താത്പര്യം. ഷാജിയേട്ടനും മക്കളും പിന്നെ, വീടുമാണ്…

Read More