
സീമ ചേച്ചി ശരിക്കും മുഖത്തടിച്ചു, എന്റെ കണ്ണീന്ന് പൊന്നീച്ച പറന്നു; കൃഷ്ണ ചന്ദ്രൻ പറയുന്നു
മലയാള സിനിമയുടെ മുഖമായി മാറിയ നടിയാണ് സീമ. 1972ൽ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയതെങ്കിലും ഐവി ശശിയുടെ സംവിധാനത്തിൽ സീമ അഭിനയിച്ച സിനിമകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സീമയും ജയനും ഒരുകാലത്തെ ഹിറ്റ് ജോഡികളായിരുന്നു. വർഷത്തിൽ പത്തും ഇരുപതും അധിലധികവും സിനിമകൾ വരെ അഭിനയിച്ച് വന്നിരുന്ന നടിയായിരുന്നു സീമ. ഐവി ശശിയുമായുള്ള വിവാഹ ശേഷവും അഭിനയം തുടർന്ന സീമ വളരെ കുറഞ്ഞ സമയങ്ങൾ മാത്രമാണ് സിനിമയിൽ നിന്ന് ഇടവേളയെടുത്തിട്ടുള്ളത്. ഇപ്പോൾ നടനും ഡബ്ബിംഗ് ആർടിസ്റ്റും പാട്ടുകാരനുമായ…