
‘ഗ്ലാമർ പ്രദർശനം നിർത്തിയപ്പോൾ വീട്ടിലിരിക്കേണ്ടിവന്നു’; ഇന്ദ്രജ
ഇന്ദ്രജ മലയാളികൾക്കു പ്രിയപ്പെട്ട നടിയാണ്. സൂപ്പർ സ്റ്റാർ ചിത്രങ്ങൾ ഉൾപ്പെടെയുള്ളവയിൽ ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങൾ താരത്തിനു മലയാളത്തിലുണ്ട്. ഗ്ലാമർ റോളുകൾ വിട്ടതോടെ സിനിമയില്ലാതെ കുറേക്കാലം വീട്ടിലിരുന്നു താരം. അക്കാലത്തെക്കുറിച്ച് പറയുകയാണ് ഇന്ദ്രജ: തെലുങ്കിൽ ചെയ്തതെല്ലാം കോളജ് ഗേൾസ് റോളുകളും ഗ്ലാമറസ് റോളുകളുമാണ്. മലയാളത്തിലാണ് റിയലിസ്റ്റിക് അപ്രോച്ചുള്ളത്. ഒരു നടിയെന്ന നിലയിൽ കംഫർട്ടബിൾ മലയാളത്തിലാണ്. തെലുങ്കിൽ ഒരുപാട് സിനിമകൾ ചെയ്‌തെങ്കിലും അവ റിയൽ അല്ല. എല്ലാം വാണിജ്യ മസാലച്ചിത്രങ്ങൾ. ഡാൻസും പാട്ടും ഫൈറ്റും മാത്രമുള്ള സിനിമകൾ….