വീട് കയറി ആക്രമണം, നടി അശ്വതി ബാബുവും ഭർത്താവ് നൌഫലും അറസ്റ്റിൽ
വീട് കയറി ആക്രമണം നടത്തിയെന്ന കേസിൽ സീരിയൽ നടി അശ്വതി ബാബുവും ഭർത്താവ് നൌഫലും അറസ്റ്റിൽ. ഞാറക്കൽ പൊലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയയും ഇവരുടെ വീട്ടിൽ കയറി ആക്രമിച്ചെന്ന കേസിലാണ് നടിയും ഭർത്താവും അറസ്റ്റിലാകുന്നത്. തിരുവനന്തപുരം തുമ്പ സ്വദേശിയായ അശ്വതി കൊച്ചിയിൽ കാർ ബിസിനസ് ചെയ്യുന്ന നൌഫലിനെ കഴിഞ്ഞയാഴ്ചയാണ് വിവാഹം ചെയ്തത്. ഇരുവരുടേതും രജിസ്റ്റർ വിവാഹമായിരുന്നു. താൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും അത് ഉപേക്ഷിക്കാൻ ചികിത്സ തേടിയിരുന്നുവെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു. 16ാം…