സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തെ അപലപിച്ച് അമ്മ സംഘടന; ഹണി റോസിന്റെ നിയമപോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ

സൈബർ ആക്രമണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ നടി ഹണി റോസിന് പിന്തുണയുമായി അമ്മ സംഘടന. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിച്ചു. ഹണി റോസിന്റെ നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും അമ്മ സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.  വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം  ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ  പ്രമുഖ അഭിനയത്രികൂടിയായ കുമാരി ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനും, അതുവഴി സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ മലയാള…

Read More

‘താൻ നേരിട്ട അതിക്രമത്തിന് നീതി വേണം’; നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് ആലുവയിലെ നടി

നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗതെത്തിയത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.  നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ…

Read More

മുകേഷ് അടക്കം നടൻമാർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നെന്ന് നടി; സർക്കാർ പിന്തുണച്ചില്ല

മുകേഷ് അടക്കം നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി പറഞ്ഞു. തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു. മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞു. നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത്…

Read More

താരങ്ങളില്‍ മുന്നിൽ മലയാളികളുടെ പ്രിയ നടൻ പ്രഭാസ്

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. വിജയ്ക്ക് ഒന്നാം സ്ഥാനം നഷ്‍ടമായതാണ് താരങ്ങളുടെ പട്ടികയിലെ പ്രധാന പ്രത്യേകതയായി കാണാവുന്നത്. ബാഹുബലിയിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട താരമായ പ്രഭാസാണ് ഒന്നാമത് എന്നുമാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഒക്ടോബറിലും മൂന്നാം സ്ഥാനത്താണെന്നാണ് താരങ്ങളുടെ പട്ടിക വ്യക്തമാക്കുന്നത്. ഒക്ടോബര്‍ മാസത്തെ ഇന്ത്യൻ നായക താരങ്ങളുടെ ജനപ്രീതി അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഓര്‍മാക്സ് മീഡിയയാണ് ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ദ രാജാ സാബടക്കം നിരവധി ചിത്രങ്ങള്‍ പ്രഭാസിന്റേതായി റിലീസാകാനുണ്ട്. പ്രഭാസിന് നിരന്തരം വാര്‍ത്തകളില്‍…

Read More

പുകയിലയല്ല ‘ഏലക്ക’യാണ് വിൽക്കുന്നതെന്ന് പറയുന്ന നടന്മാരെ ഒരിക്കലും മനസ്സിലാകില്ല, മരണമാണ് വിൽക്കുന്നത്; ജോൺ എബ്രഹാം

സിനിമാ താരങ്ങൾ പാൻ മസാല ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടൻ ജോൺ എബ്രഹാം. തന്റെ സഹപ്രവർത്തകരായ താരങ്ങളെ താൻ ഏറെ സ്‌നേഹിക്കുന്നുവെന്നും എന്നാൽ ഒരിക്കലും ഒരു പാൻമസാല ഉത്പന്നത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും ജോൺ പറഞ്ഞു. താനൊരിക്കലും ആളുകളുടെ ജീവിതംവെച്ച് കളിക്കില്ലെന്നും താരം പറഞ്ഞു. ദ രൺവീർ ഷോ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർത്ഥ ജീവിതത്തിൽ താനെങ്ങനെയാണോ അതുപോലെയായിരിക്കും ആളുകളോടും പെരുമാറുകയെന്ന് ജോൺ എബ്രഹാം പറഞ്ഞു. പുകയില ഉത്പ്പന്നങ്ങൾക്ക് പരസ്യം ചെയ്തിട്ട് ആരോഗ്യപരമായ ജീവിതം നയിക്കാൻ പറയുന്ന മറ്റ് താരങ്ങളെപ്പോലെയാകാൻ കഴിയില്ലെന്നും…

Read More

സ്വന്തം ഇഷ്ടത്തിന് നായകനെ തെരഞ്ഞെടുക്കാൻ കഴിയില്ല, അതിനുവേറെ പ്രണയിക്കേണ്ടിവരും: ഉർവശി

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് ഉർവശി. എത്രയെത്ര സിനിമകൾ! ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത എത്രയെത്ര കഥാപാത്രങ്ങൾ! മനോജ് കെ. ജയനുമായുള്ള വിവാഹവും വിവാഹമോചനവും താരത്തെ വല്ലാതെ ഉലച്ചിരുന്നു. പിന്നീട് പുനർവിവാഹിതയാകുകയും കുടുംബജീവിതം നയിക്കുകയുമാണ് താരം. തന്റെ തിരിച്ചുവരവിലും ഉർവശി മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ മീരാ ജാസ്മിന്റെ അമ്മ വേഷം തിരിച്ചുവരവിലെ ശക്തമായ കഥാപാത്രമാണ്. ഇപ്പോൾ തന്റെ കരിയറിനെയും തന്റെ നായകനായി നിരവധി ചിത്രങ്ങളിലഭിനയിച്ച ജയറാമിനെക്കുറിച്ചു പറഞ്ഞതും ആരാധകർ ഏറ്റെടുത്തു….

Read More

‘അക്രമം ഒന്നിനും ഉത്തരമല്ല’: കങ്കണയ്ക്ക് പിന്തുണയുമായി ഹൃത്വികും ആലിയയും

നടിയും മണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മണ്ഡിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകാനായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷാചുമതലയുണ്ടായിരുന്ന കുല്‍വിന്ദര്‍ കൗര്‍ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു. തുടര്‍ന്നുണ്ടായ ബഹളത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. കങ്കണയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ശബാന ആസ്മി, അനുപം ഖേര്‍ എന്നിവര്‍ രംഗത്ത് വരികയുണ്ടായി. അതിനിടെ കങ്കണയുമായി…

Read More

‘അമ്മ’ സംഘടനയ്ക്കുള്ളിൽ മാറ്റങ്ങൾ; ഇടവേള ബാബു ഒഴിയുന്നു,മോഹൻലാലും മാറും

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് വൻ മാറ്റങ്ങൾക്ക് സാദ്ധ്യതയെന്ന് സൂചന. കഴിഞ്ഞ 25 വർഷത്തോളമായി അമ്മ സംഘടനയിൽ വിവിധ പദവികൾ നയിച്ച ഇടവേള ബാബു ഭാരവാഹിയാകാൻ ഇല്ലെന്ന നിലപാട് എടുത്തെന്നാണ് റിപ്പോർട്ട്. നിലവിൽ ജനറൽ സെക്രട്ടറിയാണ്. ഇടവേള ബാബു സ്ഥാനം ഒഴിയുന്നതോടെ മോഹൻലാലും സെക്രട്ടറി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ജൂൺ 30ന് ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കുക. നിലവിൽ സംഘടനയിൽ 506 പേർക്കാണ് വോട്ടവകാശമുള്ളത്. ജൂൺ മൂന്ന്…

Read More

ജനപ്രീതിയില്‍ ഒന്നാമൻ മമ്മൂട്ടിയോ മോഹൻലാലോ?; പുതിയ പട്ടിക

മലയാളത്തില്‍ ഏപ്രിലില്‍ ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടിക പുറത്ത്. മമ്മൂട്ടി ഒന്നാം സ്ഥാനം നിലനിര്‍ത്തി. മാര്‍ച്ചിലും മമ്മൂട്ടിയായിരുന്നു ഒന്നാമത്. രണ്ടാം സ്ഥാനത്ത് മോഹൻലാലും തുടരുന്നതായി താരങ്ങളുടെ പട്ടിക പുറത്തുവിട്ട ഓര്‍മാക്സ് പുറത്തുവിട്ടു. മമ്മൂട്ടി നായകനായി ടര്‍ബോ എന്ന സിനിമയാണ് പ്രദര്‍ശനത്തിനെത്താനുള്ള . സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖാണ് എന്നതിനാലും തിരക്കഥ മിഥുൻ മാനുവല്‍ തോമസുമാണെന്നതിനാലും ആരാധാകര്‍  കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ടര്‍ബോ. ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.  ജീപ്പ് ഡ്രൈവറായ…

Read More

ബോളിവുഡില്‍ ഏറ്റവും ജനപ്രീതിയുള്ള 10 നായകന്മാര്‍

തുടര്‍ച്ചയായി വിജയചിത്രങ്ങള്‍ നേടിയാലേ ഒരു നടന്‍റെ താരമൂല്യം ഉയരൂ. എന്നാല്‍ മാത്രമേ പുതിയ മികച്ച പ്രോജക്റ്റുകള്‍ തേടിവരൂ. താരമൂല്യത്തേക്കാള്‍ സിനിമകളുടെ ഉള്ളടക്കത്തിന് പ്രേക്ഷകര്‍ പ്രാധാന്യം കൊടുക്കുന്ന ഇക്കാലത്ത് ആ വ്യത്യാസം അഭിനേതാക്കളും തിരിച്ചറിയേണ്ടതുണ്ട്. എങ്കിലേ മാറിയ കാലത്തെ പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിക്കാനാവൂ.  ഹിന്ദി സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള 10 നായക നടന്മാരുടെ ഏറ്റവും പുതിയ പട്ടിക പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റ് ആണ് ഇത്. ഏപ്രില്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ച് തയ്യാറാക്കപ്പെട്ടത്. മാര്‍ച്ച്…

Read More