നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം ; നിലപാട് വ്യക്തമാക്കി നടൻ പിപി കുഞ്ഞികൃഷ്ണൻ

നടിമാരുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുകേഷ് എം എൽ എ രാജി വെക്കണമെന്ന് നടന്‍ പി പി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.ആരോപണം നേരിട്ട സാഹചര്യത്തിൽ രാജിവെക്കുന്നതാണ് നല്ലത്.കുറ്റമില്ലെന്ന് തെളിഞ്ഞാൽ പദവിയിലേക്ക് തിരിച്ച് വരാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.അമ്മയിൽ എല്ലാവരും രാജിവെച്ചത് ശരിയായ തീരുമാനമല്ല.ആരോപണ വിധേയരെ മാറ്റി നിർത്തുകയായിരുന്നു വേണ്ടത്.എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്‍റെ അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗിക അതിക്രമ പരാതി ഉയർന്നസാഹചര്യത്തിൽ നടൻ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാകും. സ്ഥാനമൊഴിയാൻ മുകേഷിനോട് സിപിഐഎം ആവശ്യപ്പെട്ടെന്നാണ് വിവരം. മുകേഷിന്‍റെ…

Read More

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ ഒന്നും സംഭവിക്കില്ല’: മുകേഷ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാൽ ഒന്നും സംഭവിക്കില്ലെന്നും നടനും എംഎൽഎയുമായ എം മുകേഷ്. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂർ സമയം സംസാരിച്ചെന്നും മറ്റുള്ളവർ എന്തു പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും മുകേഷ് പറഞ്ഞു. മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും പുറത്തുവിടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത്…

Read More