
സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു; സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങൾ കാര്യമാക്കുന്നില്ല, നടൻ ജയസൂര്യ
മന്ത്രിമാരായ പി.രാജീവിനെയും , പി പ്രസാദിനേയും വേദിയിലിരുത്തി സർക്കാരിനെ വിമർശിച്ച നടൻ ജയസൂര്യ താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കി. ചെറുപ്പക്കാർ കൃഷിയിലേക്ക് വരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതിന്റെ കാരണങ്ങളാണ് വിശദീകരികരിച്ചതെന്നും മന്ത്രിമാർ കർഷകരുടെ ദുരിതം അറിയണമെന്നുണ്ടായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. കൂടാതെ താൻ പറഞ്ഞ വിഷയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ചർച്ച കാര്യമാക്കുന്നില്ലെന്നും താരം വ്യക്തമാക്കി. ജയസൂര്യയെ അനുകൂലിച്ച് കെ.മുരളീധരൻ എംപിയും രംഗത്ത് വന്നിരുന്നു. മന്ത്രിമാർക്ക് സ്‌റ്റേജിൽ വച്ച് തന്നെ മറുപടി പറയാമായിരുന്നല്ലോ, അത്…