
അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, അറസ്റ്റ് ട്രോൾ പോസ്റ്റ് ഇട്ടതിന്; കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ വിടി ബൽറാം
കെകെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി വിടി ബൽറാം. അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് വിടി ബൽറാം പ്രതികരിച്ചു. കെകെ ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ‘ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വീഡിയോ പ്രചരിച്ചിട്ടില്ല. മാധ്യമ പ്രവർത്തകർക്കും അത് സമ്മതിക്കേണ്ടി വരുന്നു. എന്നിട്ടും ഇതിന്റെ പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ പേരെടുത്ത്…