കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റി; അൻവർ എല്ലാവർക്കുമൊരു പാഠം: ബിനോയ് വിശ്വം

പി.വി അൻവർ എല്ലാവർക്കും ഒരു പാഠമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത്തരം ആളുകൾ വരുമ്പോൾ തന്നെ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച്, തലയിൽ എടുത്തുവെച്ച്, അർഹത പരി​ഗണിക്കാതെ അവർക്ക് പ്രൊമോഷൻ കൊടുത്ത്, സ്ഥാനമാനങ്ങളുടെ തൊപ്പിവെച്ച്, അവരെ കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റി.Binoy Viswam says PAnvar actions are a lesson for all ഇതൊക്കെ ചെയ്യുമ്പോഴും മൗലികമായി അവർ എന്താണോ അതാണ് അവർ. അത് ലവലേശം മാറിയിട്ടില്ല. അപ്പോൾ അത്തരം ആളുകൾ വരുമ്പോൾ ഒരു…

Read More

സര്‍ക്കാര്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്നു; എല്ലാ വകുപ്പുകളിലും പിന്‍വാതില്‍ നിയമനമെന്ന് പ്രതിപക്ഷനേതാവ്

സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സെന്റര്‍ ഫോര്‍ മനേജ്‌മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനത്തിന് നിയമന അധികാരമില്ല, എന്നിട്ടും അവരും പത്രപരസ്യം നല്‍കി നിയമനം നടത്തുകയാണെന്ന് സതീശന്‍ ആരോപിച്ചു. നിയമസഭയിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഐ.ടി. വകുപ്പിന് കീഴിലുള്ള സ്ഥാപനം 558 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. സോഷ്യല്‍ ജസ്റ്റിസ് 874 പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കി. ധനവകുപ്പില്‍ 246 പേരെയാണ് പിന്‍വാതിലിലൂടെ നിയമിച്ചത്. വിവിധ വകുപ്പുകളില്‍…

Read More

കൊയിലാണ്ടി കോളജ് സംഘർഷത്തിൽ പ്രിൻസിപ്പലിനോട് വിശദീകരണം തേടി സർവകലാശാല

കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാലു വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രിൻസിപ്പൽ സുനില്‍ ഭാസ്കരനിൽനിന്ന് വിശദീകരണം തേടി കാലിക്കറ്റ് സർവകലാശാല. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ നൽകിയ പരാതിയിലാണ് നടപടി. സർവകലാശാലയിൽനിന്ന് കത്ത് കിട്ടിയെന്നും വിശദീകരണം നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു. ‌ സസ്പെന്‍ഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് വിദ്യാർഥികൾ വൈസ് ചാന്‍സലര്‍ക്കും റജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. കഴിഞ്ഞയാഴ്‌ചയാണ് കോളജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എസ്എഫ്ഐ ഏരിയ കമ്മിറ്റി…

Read More

8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ; നഗരസഭാ പരിധിയിലെ മുഴുവൻ നായ്ക്കൾക്കും വാക്സീൻ നല്‍കും

മൂവാറ്റപുഴയില്‍ 8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുമായി മൂവാറ്റുപുഴ നഗരസഭ. തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷൻ നല്‍കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. നാല് വാർഡുകളിൽ നിന്നായി പിടികൂടുന്ന നായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.നഗരസഭാ പരിധിയിലെ മുഴുവൻ നായ്ക്കൾക്കും വാക്സീൻ നല്‍കുമെന്നാണ് നഗരസഭ അറിയിക്കുന്നത്.  അതേസമയം നായയുടെ കടിയേറ്റവരും ആക്രമണമേറ്റവരും സുരക്ഷിതരാണെന്നാണ് നഗരസഭ അറിയിക്കുന്നത്. കടിയേറ്റവര്‍ക്ക് ഇതിനോടകം രണ്ടു തവണ വാക്സിനേഷൻ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കടിയേറ്റവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അറിയിക്കുന്നത്.

Read More

പ്രധാനമന്ത്രിയുടെ രാജസ്ഥാനിൽ വിവാദ പ്രസംഗം: വീഡിയോ ഹാജരാക്കാൻ നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നൽകാനും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് കമ്മീഷൻ നടപടികളാരംഭിച്ചത്. ഇന്നലെ പ്രധാനമന്ത്രിയുടെ വാക്കുകൾ വിദ്വേഷ പ്രസംഗത്തിൻറെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മോദിയെ വിലക്കണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ…

Read More

വെള്ളവും ഭക്ഷണവും തടയരുത്; ഇസ്രയേലിന് മുന്നറിയിപ്പുമായി ഒബാമ

ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ചില നടപടികൾ തിരിച്ചടിക്കുമെന്ന് ബരാക്ക് ഒബാമ. ​ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവുമടക്കം തടയുന്ന നടപടികൾ രാജ്യത്തിനുള്ള അന്താരാഷ്ട്ര പിന്തുണ ദുർബലപ്പെടുത്തുമെന്നും ഒബാമ അഭിപ്രായപ്പെട്ടു. ​ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, വെെദ്യുതി എന്നിവ നിർത്തലാക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതൽ വഷളാക്കും. ഇസ്രയേലിനുള്ള ആ​ഗോള പിന്തുണ ഇല്ലാതെയാകും. വിഷയം ഇസ്രയേലിന്റെ ശത്രുക്കൾ ഉപയോ​ഗിക്കാൻ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലർത്താനുള്ള ശ്രമങ്ങൾക്ക് ഇത്തരം നടപടികൾ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു. 2001 സെപ്റ്റംബറിലെ ആക്രമണങ്ങൾക്കുശേഷം യുദ്ധവുമായി…

Read More