സാധാരണക്കാരുടെ ബസ്സും കൊള്ളക്കാരുടെ ബസ്സും ഒരുമിച്ച് ഓടുന്ന നവകേരളം; രാഹുൽ മാങ്കൂട്ടത്തിൽ

സർവീസ് പുനരാരംഭിച്ച റോബിൻ ബസിനെതിരായ മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ സർക്കാരിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. റോബിൻ ബസിന് സർക്കാർ ഉദ്യോഗസ്ഥർ വഴിനീളെ ഫൈൻ നൽകുന്നുവെന്ന് രാഹുൽ ആരോപിച്ചു. മന്ത്രിമാർക്ക് യാത്ര ചെയ്യാൻ വാങ്ങിയ ബസ്സിന് ഇക്കൂട്ടർ വഴിനീളെ സല്യൂട്ട് നൽകുന്നുവെന്നുമാണ് പരിഹാസം. രണ്ട് ബസുകൾ ശനിയാഴ്ച ഓടിത്തുടങ്ങി എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒന്ന് ഒരു സാധാരണക്കാരൻ കൈയ്യിലെ സമ്പാദ്യം കൊണ്ട് വാങ്ങിയ ബസ് ആണെന്നും രണ്ടാമത്തേത് ഹൃദയശൂന്യനായ…

Read More

കെഎസ്ആർടിസിയിൽ 4 ജീവനക്കാർക്കെതിരെ നടപടി

ഗുരുതര കൃത്യവിലോപവും, അച്ചടക്കലംഘനവും കാട്ടിയ നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി. വിവിധ യൂണിറ്റുകളിൽ നിന്നുള്ളവരാണ് ഇപ്പോൾ നടപടിക്ക് വിധേയമായിരിക്കുന്നത്. പോക്‌സോ കേസ് പ്രതി മുതൽ ടിക്കറ്റ് കൊടുക്കാതെ സൗജന്യ യാത്ര അനുവദിച്ചയാൾ വരെ നടപടി നേരിട്ടു. പോക്‌സോ കേസിൽപ്പെട്ട പെരുമ്പാവൂർ യൂണിറ്റിലെ കണ്ടക്ടർ ജിജി. വി ചേലപ്പുറത്തിനെ  അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. 16 വയസുള്ള വിദ്യാർത്ഥിനിയെ അപമാനിച്ചുവെന്ന് കാട്ടി ആലുവ ഈസ്റ്റ് പോലീസിൽ വിദ്യാർത്ഥിനി പരാതി നൽകിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാൾ കഴിഞ്ഞമാസം…

Read More

അപകീര്‍ത്തി കേസ്; അച്ചു ഉമ്മന്റെ പരാതി ലഭിച്ച ദിവസം തന്നെ നടപടി സ്വീകരിച്ചുവെന്ന് വനിതാ കമ്മിഷന്‍

സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തി എന്നതു സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ഇ-മെയില്‍ മുഖേന നല്‍കിയ പരാതി ലഭിച്ച ദിവസം തന്നെ തുടര്‍നടപടി സ്വീകരിച്ചിരുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. 2023 സെപ്റ്റംബര്‍ ഒന്നിനാണ് അച്ചു ഉമ്മന്റെ പരാതി ഇ-മെയിലായി വനിതാ കമ്മിഷന് ലഭിച്ചത്. അന്നു തന്നെ ഈ പരാതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നത്. അന്വേഷണത്തിനായി ചുമതലപ്പെടുത്തിക്കൊണ്ട് കോട്ടയം…

Read More

പൈലറ്റുമാരുടെ കൂട്ടരാജി; നിയമനടപടികള്‍ സ്വീകരിച്ച്‌ ആകാശ എയര്‍

പൈലറ്റുമാര്‍ ഒന്നടങ്കം അപ്രതീക്ഷിതമായി രാജിവെച്ചതോടെ നിയമനടപടികള്‍ സ്വീകരിച്ച്‌ പ്രമുഖ വിമാന കമ്ബനിയായ ആകാശ എയര്‍. പൈലറ്റുമാരുടെ കൂട്ടരാജി കമ്ബനിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് നിയമനടപടിക്ക് തുടക്കമിട്ടത്. പൈലറ്റുമാരുടെ രാജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ആകാശ എയര്‍ വ്യക്തമാക്കി. അതേസമയം, പൈലറ്റുമാര്‍ക്ക് എതിരായ നിയമനടപടി സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെതിരെയോ, സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന് എതിരെയോ അല്ലെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 3 മാസത്തിനിടെ 43 പൈലറ്റുമാരാണ് ആകാശ എയറില്‍ നിന്ന് രാജിവെച്ചത്. ഇതോടെ, കമ്ബനിയുടെ പ്രവര്‍ത്തനങ്ങള്‍ താളം…

Read More

ആഴ്ചയില്‍ 3 ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്തവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടും: മാര്‍ക്ക് സക്കര്‍ബര്‍ഗ്

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ വരാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മെറ്റ. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്തവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. സെപ്തംബര്‍ 5 മുതലാണ് ആഴ്ചയില്‍ മൂന്ന് ദിവസം നിബന്ധന ജീവനക്കാര്‍ക്ക് ബാധകമാവുക. ജോലിക്കാര്‍ക്കിടയില്‍ തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുക്കാനും ടീമായുള്ള പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് ഓഫീസിലേക്ക് ജീവനക്കാരെ തിരികെ എത്തിക്കുന്നത് വഴി ലക്ഷ്യമിടുന്നതെന്നാണ് മെറ്റ വ്യക്തമാക്കുന്നത്. ഇക്കാര്യം തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലാത്ത പക്ഷം ജീവനക്കാരുമായി ബന്ധപ്പെടാനുമാണ് മാനേജര്‍മാര്‍ക്ക്…

Read More

ഡ്യൂട്ടി സമയത്ത് ഓഫിസിൽ ഹാജരാകാത്ത മുതിർന്ന ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി; മന്ത്രിയുടെ ഉത്തരവ്

വിദ്യാഭ്യാസ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ജോലി സമയത്ത് ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി മന്ത്രി വി.ശിവൻകുട്ടി. മുതിർന്ന അഞ്ച് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടി സമയത്ത് ഓഫീസിൽ ഹാജരാകാതിരുന്നത്. മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നടത്തിയ പരിശോധനയിലാണ് അഞ്ചു ഉദ്യോഗസ്ഥർ ജോലി സമയത്ത് ഓഫീസിൽ ഹാജരില്ല എന്ന് കണ്ടെത്തിയത്. തുടർന്ന് അറ്റൻഡൻസ് രജിസ്റ്റർ പരിശോധിക്കുകയും നിധുൻ, സുജികുമാർ, അനിൽകുമാർ, പ്രദീപ്, ജയകൃഷ്ണൻ എന്നിവരാണ് ഡ്യൂട്ടി സമയത്ത് ഹാജരില്ല എന്ന് കണ്ടെത്തുകയും ചെയ്തു. ഇതുമായി…

Read More

എം.വി ​ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കെ സുധാകരന്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം വി​ ​ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് കെ സുധാകരൻ‌ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടത്തുന്നത് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാ​ഗമാണ്. അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യയ്ക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരൻ വെളിപ്പെടുത്തി. ദില്ലിയിലെത്തിയത് രാഹുൽ ​ഗാന്ധിയെ കാണാനാണ്.  അതേ സമയം,   കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ…

Read More

വ്യാജരേഖ കേസിൽ വിദ്യയെ എസ്എഫ്‌ഐക്കാര്‍ സഹായിച്ചെന്ന് തെളിയിച്ചാൽ ഉടൻ നടപടി: ആർഷോ

എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ പ്രതിയായ വ്യാജരേഖാ കേസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിയിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. മാര്‍ക്ക് ലിസ്റ്റിലെ പിഴവ് നേരത്തേയറിഞ്ഞിരുന്നില്ല. അധ്യാപകര്‍ അറിഞ്ഞിട്ടും പരിഹരിക്കാന്‍ വേണ്ടിയല്ല ഇടപെട്ടത്. സംഭവത്തില്‍ പരാതി നല്‍കാതെ താന്‍ എന്തുചെയ്യണമായിരുന്നുന്നെന്നും ആര്‍ഷോ ചോദിച്ചു. ‘ക്യാമ്പസിലെ അധ്യാപകര്‍ക്ക് മാര്‍ക്ക് ലിസ്റ്റ് സംബന്ധിച്ച വിവരം അറിയാമായിരുന്നു. മാര്‍ച്ചില്‍ റിസള്‍ട്ട് വന്ന് മൂന്നാമത്തേയോ നാലാമത്തേയോ ദിവസം രേഖാമൂലമുള്ള പരാതി അധ്യാപകന്‍ നല്‍കി. മാസങ്ങള്‍ എടുത്തിട്ടും മാറ്റാന്‍…

Read More

‘പരാതിക്കാരിയുമായി ഒത്തുതീർപ്പായി’: ഉണ്ണി മുകുന്ദനെതിരായ തുടർ നടപടികൾ സ്റ്റേ ചെയ്തു

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് എതിരായ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോടതിയെ അറിയിച്ചു.  2017ൽ സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ…

Read More

അരിക്കൊമ്പനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ; പ്രചരിപ്പിച്ചാൽ നടപടിയെന്ന് തേനി കളക്ടർ

അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന രീതിയിൽ തെറ്റായ വിവരം പലരും പങ്കുവെച്ചതിനെ തുടർന്നാണ് തേനി കളക്ടറുടെ ഉടപെടൽ. നിലവിൽ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തെ വനത്തിലാണ് ആനയുള്ളത്. ജനവാസ മേഖലയിൽ നിന്നും ദൂരെയാണിത്. ആനയെ 4 മണിക്കൂറും നിരീക്ഷിക്കാൻ 85 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനും നടപടി എടുത്തിട്ടുണ്ട്. വനത്തിൽ നിന്നും ഇറങ്ങി വരാൻ സാധ്യതയുള്ളതിനാൽ…

Read More