
കുവൈത്തിൽ തീപിടുത്ത കേസുകൾ കൂടുന്നു ; 16 സ്ഥാപനങ്ങൾക്കെതിരെ നടപടി
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 16 സ്ഥാപനങ്ങൾക്കെതിരെ ജനറൽ ഫയർ ഫോഴ്സ് നടപടി. വ്യാഴാഴ്ച രാവിലെ വിവിധ ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിൽ 16 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി ജനറൽ ഫയർ ഫോഴ്സ് വ്യക്തമാക്കി. സുരക്ഷ, അഗ്നി പ്രതിരോധ ആവശ്യകതകൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ജീവനും സ്വത്തിനും സമൂഹ സുരക്ഷക്കും അപകടമുണ്ടാക്കുന്നതാണ് ലംഘനങ്ങൾ എന്ന് അധികൃതർ ചൂണ്ടികാട്ടി. ഇവ സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത വേനലിന്റെ പശ്ചാത്തലത്തിൽ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും അഗ്നി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജനറൽ…