കാരക്കോണം കോഴക്കേസ് ; ധർമരാജ് റസാലിത്തിനെതിരെ നടപടി വേണം , പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികൾ

കാരക്കോണം കോഴക്കേസിൽ അടക്കം സിഎസ്ഐ മുൻ ബിഷപ്പ് ധർമ്മരാജ് റസാലം അടക്കമുള്ളവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം. ദക്ഷിണ മേഖല മഹാ ഇടവകയിലെ ഒരു വിഭാഗമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചത്. എംജി റോഡ് പൂർണമായി ഉപരോധിച്ചായിരുന്നു പ്രതിഷേധം. പുത്തിരിക്കണ്ടത്തേക്ക് നടത്താനിരുന്ന റാലി പൊലീസ് തടഞ്ഞു. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലുള്ള റോഡ് പ്രതിഷേധകർ പൂർണമായി ഉപരോധിച്ചു. തുടർന്ന് പുളിമൂട് ജംഗ്ഷന്റെ സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടയുകയായിരുന്നു. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഡിസിപി സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച…

Read More