
അമ്മയായതിനുശേഷം അഭിനയിക്കില്ലെന്ന് അവര്‍ കരുതി; നടി മിയ ജോര്‍ജ്
വിവാഹം കഴിഞ്ഞ് കുഞ്ഞ് ആയതിനുശേഷം താന്‍ അഭിനയം വിട്ടുവെന്ന് മറ്റുള്ളവര്‍ കരുതിയതായി നടി മിയ ജോര്‍ജ്. മാറിനില്‍ക്കണമെന്ന് വിചാരിച്ച് നടിമാരെല്ലാവരും സ്വയം മാറിനില്‍ക്കുകയാണെന്ന് തോന്നുന്നില്ല. എന്റെ അനുഭവത്തില്‍ പറയുകയാണെങ്കില്‍ കുഞ്ഞ് ഉണ്ടായി അഞ്ചാമത്തെ മാസം മുതല്‍ ഞാന്‍ ജോലി ചെയ്ത് തുടങ്ങിയിരുന്നു. ഇത്രയും നാളായിട്ടുപോലും സിനിമയോ മറ്റ് പരിപാടികളോ വരുമ്പോള്‍ സംശയത്തോടെയാണ് ആളുകള്‍ വിളിക്കുക. അഭിനയിക്കാന്‍ പോകുമോ എന്നൊക്കെയാണ് അവരുടെ സംശയം. അടുത്തിടെ എന്നെ ഒരാള്‍ വിളിച്ചപ്പോള്‍ പറഞ്ഞു ഞങ്ങളുടെ ക്യാരക്ടറിന് ആപ്ട് ആയിരുന്നു മിയ. പക്ഷേ…