
‘ഒരുപാട് എതിർപ്പുകൾ നേരിട്ടിരുന്നു, സിനിമയിൽ അഭിനയിക്കുന്നത് കുറഞ്ഞതിന് പിന്നിൽ ഒരാൾ മാത്രം’; ഉഷ പറയുന്നു
മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഉഷ. ഒട്ടേറേ മലയാളം സിനിമകളിൽ അഭിനയിച്ച താരത്തെ മലയാളികൾ നെഞ്ചിലേറ്റുന്നത് മോഹൻലാലിന്റെ ‘കിരീടം’ എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോഴും ഉഷയെക്കുറിച്ച് അറിയാൻ ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ താരം ചില കാര്യങ്ങൾ തുറന്നപറഞ്ഞിരിക്കുകയാണ്. ‘ആദ്യമൊന്നും അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു. നൃത്തത്തിനോടായിരുന്നു പ്രിയം. അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ഉമ്മയും വാപ്പയും ഒരുപാട് സന്തോഷിച്ചു. ഒരു നായികയാകുന്നതിന് വലിയ ടെൻഷൻ ഉണ്ടായിരുന്നു. എല്ലാവരും തിരിച്ചറിയുന്നത് എനിക്ക് ഇഷ്ടമുളള കാര്യമായിരുന്നില്ല….